swayamvara
pulimoottil

ചരിത്രവിജയവുമായി അധികാരത്തില്‍ കയറിയ യു ഡി എഫ് സര്‍ക്കാര്‍

ചരിത്രവിജയവുമായി അധികാരത്തില്‍ കയറിയ യു ഡി എഫ് സര്‍ക്കാര്‍

ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം യു ഡി എഫ്അധികാരത്തിലെത്തി. 1957ലെ ഇ എം എസ്സ് മന്ത്രിസഭ അധികാരമേറ്റിട്ടെ 69വര്‍ഷം പിന്നിടുന്നു. ആദ്യ മന്ത്രി സഭയുടെ എഴുപതാം വാര്‍ഷീകംആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിനുള്ള ഭാഗ്യം അല്ലെങ്കില്‍അവസരം ലഭിക്കുന്നത് വി ഡി സതീശന്‍ സര്‍ക്കാരിന്. ഇ എം എസ് തൊട്ട്‌വി ഡി എസ് വരെ 24 മന്ത്രിസഭകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്.ആദ്യ മന്ത്രിസഭയില്‍ എല്ലാവരും പ്രഗത്ഭരായിരുന്നെങ്കിലും പുതുമുഖങ്ങളായിരുന്നു. ഏറെപ്പേരും. ചുരുക്കം ചിലര്‍ തിരുകൊച്ചിമന്ത്രിസഭയില്‍ ഉണ്ടായിരുന്നുയെന്നതൊഴിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കുംഭരണ പരിചയം ഒട്ടും തന്നെയില്ലായിരുന്നു. ഭരണ പരിചയംകുറവുള്ളതിനാല്‍ അത് പരിഹരിക്കാന്‍ ആദ്യ ചീഫ് സെക്രട്ടറി എന്‍ഇ എസ ആചാരിയുടെ നേതൃത്വത്തില്‍ അനന്തമേനോനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും പോലെയുള്ള പ്രഗത്ഭരായ ഐ എഎസ്സുകാര്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കിയിരുന്നു.

ഇക്കുറിയും ഏറെ പുതുമുഖങ്ങളാണെങ്കിലും ആദ്യ മന്ത്രി സഭപോലെ ഭരണ പരിചയത്തിന് ട്രെയിനിങ് കൊടുക്കേണ്ട കാര്യമില്ല.ഏഴ് പതിറ്റാണ്ടായി കണ്ടും കേട്ടും ഭരണത്തെക്കുറിച്ച് അറിവുംജ്ഞ്യാനവും നേടിയവരാണ് ഇപ്പോള്‍ അധികാരമേറ്റവര്‍അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രത്യക ട്രെയിനിങ് ആവശ്യമില്ല. മുന്‍പ്മ ന്ത്രിയായി പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് അവരുടെവകുപ്പുകളില്‍ ചുരുങ്ങിയ കാലം കൊണ്ട് മികവ് കാട്ടേണ്ടതായിട്ടുണ്ട്.തുടക്കത്തില്‍ മികവ് കാട്ടിയാല്‍ ജനത്തിന്റെ മനസ്സില്‍ സ്ഥാനം നേടാം.പുത്തനച്ചി പുരപ്പുറം തൂക്കുകയെന്നതല്ല അതിനര്‍ത്ഥം. മികച്ചപ്രവര്‍ത്തനം കാഴ്ച്ച വച്ച് കഴിവ് കാണിക്കുകയെന്നതാണ്.ഇന്ത്യയുടെ പൊളിറ്റിക്കല്‍ ലാബാണ് കേരളം എന്നാണ്പറയപ്പെടുന്നത്.

ജനകീയ പദ്ധതികളുടെ പരീക്ഷണ ശാലയെന്നുംകേരളത്തിന് വിളിപ്പേരുണ്ട്. ഭൂപരിഷ്‌കരണ നിയമം വാര്‍ധ്യക്യകാലപെന്‍ഷന്‍ യൂവാക്കള്‍ക്ക് തൊഴിലില്ലായ്മ്മ വേതനം എന്നിവ
തുടങ്ങിയത് ജനകീയാസൂത്രണം ഫലപ്രദമായി നടപ്പാക്കിയത്. സമ്പുര്‍ണ്ണസാക്ഷരത നേടിയെടുത്തത് തുടങ്ങിയവയെല്ലാം ഇന്ത്യക്ക്കാണിച്ചുകൊടുത്തത് കേരളത്തിലെ മന്ത്രിസഭകളാണ്.വൃദ്ധര്‍ക്ക് ഒരു വകുപ്പ് സ്ഥാപിച്ചുകൊണ്ട് വി ഡി സതീശന്‍സര്‍ക്കാര്‍ ഇന്ത്യക്ക് തന്നെ മാതൃക ആയിരിക്കുകയാണ്. അത്‌സ്വാഗതാര്‍ഹം തന്നെയാണ്. സര്‍ക്കാരുകള്‍ മാറിവന്നാലും ഭരണ രംഗംകഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്.

ഭരണസംവിധാനമേമാറുന്നൊള്ളു. അതുകൊണ്ട് തന്നെ കഴിഞ്ഞ സര്‍ക്കാര്‍തുടങ്ങിവച്ചവയോക്ക് ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട് .അത് ഈ സര്‍ക്കാരിന് ഒരു വെല്ലുവിളി തന്നെയാകും. തുടങ്ങാന്‍ആര്‍ക്കും കഴിയും എന്നാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക
എന്നത് ഒരു വെല്ലുവിളിതന്നെയാണ് . കാലതാമസ്സം വന്നപദ്ധതികളാണെങ്കില്‍ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ച തുകയേക്കാള്‍കൂടുതല്‍ വേണ്ടിവരും. ആ അധിക തുക കണ്ടെത്തേണം. അതാണ്ഇതിലെ പ്രധാന വെല്ലുവിളി. അതിനേക്കാളൊക്ക് ഉപരിയായിപുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് ഏറെ ആരോപണം നേരിട്ട വകുപ്പുകളുടെ പ്രവര്‍ത്തനംമെച്ചപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്ഏറ്റുവും കൂടുതല്‍ ആരോപണം നേരിട്ട വകുപ്പ് എന്ന ഖ്യാതിആരോഗ്യ വകുപ്പിനാണ്.

സര്‍ക്കാര്‍ ആശുപത്രികളുടെ കെട്ടിടങ്ങളുടെശോച്യാവസ്ഥ, അസൗകര്യങ്ങള്‍, മരുന്നുകളുടെയും മറ്റും ലഭ്യതകുറവ്, തുടങ്ങി അനേക കാര്യങ്ങള്‍ക്ക് ആരോപണം നേരിട്ട വകുപ്പാണ് ആരോഗ്യ വകുപ്പ്. അതിനൊക്കെ പരിഹാരംകാണേണ്ടതുണ്ട്. പാവപ്പെട്ടവരുടെയും സാധാരണ ക്കാരുടെയുംആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍ . അവ മികച്ച രീതിയില്‍പ്രവര്‍ത്തിച്ചെങ്കിലേ ജനങ്ങള്‍ക്ക് പ്രയോജനകരമാകു.പൊതു വിദ്യാഭ്യാസ വകുപ്പാണ് മറ്റൊന്ന്. സര്‍ക്കാര്‍ സ്‌കൂളുകളുടെപഠിക്കാന്‍ തന്നെ കുട്ടികളില്ല. ആ സ്ഥാനത്ത് പഠിക്കാനെത്തുന്നവര്‍ക്ക്‌വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ഉള്ളു . ചില സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ഉച്ച കഞ്ഞിമുതല്‍ പാഠപുസ്തകങ്ങള്‍ വരെയുള്ളതില്‍ ക്രിയാത്മകമായ നടപടികള്‍

ആവശ്യമാണ്. ആരോപണം നേരിട്ട മറ്റൊരു വകുപ്പാണ് ഗതാഗത വകുപ്പ് .അതില്‍ കെ എസ് ആര്‍ ടി സി മുന്‍പന്തിയില്‍ നില്‍ക്കുന്നു.ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഉദാസീന മനോഭാവവുംഅനാസ്ഥയും നഷ്ടത്തിലോടുന്ന ബസ്സുകളുമായി കെ എസ് ആര്‍ ടി സിസാമ്പത്തീക പരാധീനതയും പുതുജനങ്ങളുടെ പരാതിയും മൂലംകട്ടപ്പുറത്താണ് . അതിനൊപ്പം സ്ത്രീകള്‍ക്ക് സൗജന്യം കൂടി നടപ്പാക്കിയത്മറികടക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് കെ എസ് ആര്‍ ടി സിയെ റോഡില്‍കൂടി യഥാര്‍ത്ഥ രീതിയില്‍ ഓടിക്കേണ്ട ചുമതല ഈ സര്‍ക്കാരിനുണ്ട്.പെട്രോള്‍ വില വര്‍ധന മൂലം സ്വകാര്യ ബസ്സുകളും പ്രതിസന്ധിനേരിടുന്നുണ്ട്. അതിനും പരിഹാരം ഉണ്ടാകേണ്ടതാണ്.

മോട്ടോര്‍വകുപ്പിന്റെ പരിഷ്‌ക്കരണത്തില്‍ ഏറെ പ്രതിഷേധം പൊതു ജനങ്ങളുടെഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ ഉചിതമായ നടപടിഎടുക്കണം . പൊതു മരാമത്തും ആഭ്യന്തര വകുപ്പും ഏറെ ആരോപണംനേരിട്ടതാണ്. അതില്‍ നിന്ന് മോചനം ഉണ്ടാകേണ്ടതുണ്ട്. അതിലൊക്ക് ഉപരിധനകാര്യ വകുപ്പിന്റെ പ്രവര്‍ത്തനമാണ് മെച്ചമാക്കേണ്ടത്. പൂച്ചപെറ്റുകിടക്കുന്നു എന്നത് ആരോപണമല്ല യാതാര്‍ഥ്യമാണ്. പൂച്ചയെഅടിച്ചോടിച്ച് അവിടെ വൃത്തിയാക്കി ധനസമ്പത്ത് നിറക്കേണ്ടത് ഈസര്‍ക്കാരിന്റെ ഏറ്റവും പരമ പ്രധാനമായ ജോലിയാണ് . കടമെടുത്ത്ക്ഷയിച്ച പഴയ തറവാടുപോലെ കേരളമാകാതിരിക്കാന്‍ നോക്കേണ്ടചുമതല ഈ സര്‍ക്കാരിനുണ്ട്. ചുരുക്കത്തില്‍ വളരെ കരുതലോടെയുംകാര്യശേഷിയോടെയും കൂടി മാത്രമല്ല കാര്യപ്രാപ്തിയോടെയും കൂടിവേണം സര്‍ക്കാര്‍ നിങ്ങേണ്ടത്. ചരിത്ര വിജയം നല്‍കിയത് ഈ സര്‍ക്കാര്‍തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കു മെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്.അത് തകര്‍ക്കരുത് . എല്ലാ വിധ ആശംസകളും നേരുന്നു .

The UDF government came to power with a historic victory.

Share Email
LATEST excelnclexrn
More Articles
Top