മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഖ്യാപനം വന്നില്ല; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുമെന്നു ലീഗ്

മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഖ്യാപനം വന്നില്ല; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുമെന്നു ലീഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമ ന്ത്രിയെ പ്രഖ്യാപിക്കാനായുള്ള തീരുമാനം വൈകുന്നു. കെസിയോ വിഡിയോ ചെന്നിത്തലയോ മുഖ്യമന്ത്രി എന്ന ചോദ്യം ശക്തമായി തുടരുന്നതിനിടെ പ്രവര്‍ത്ത കര്‍ക്കിടയിലും അതിരൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രമുഖ നേതാക്കളെ വഴി തടയുന്ന തരത്തിലേക്ക്  കാര്യങ്ങള്‍ നിങ്ങുകയാണ്.

ഫലപ്രഖ്യാപനം വന്ന് ഒന്‍പതു ദിനം പിന്നിട്ടിട്ടും തീരുമാനമാകാത്തതില്‍ പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലുമാണ്്. കഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ വഴിയില്‍ തടയുന്ന സാഹചര്യമുണ്ടായി. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി യാക്കണമെന്നു ഹൈക്കമാന്‍ഡിനു മുന്നില്‍ പ്രതികരിച്ച നിയുക്ത എംഎ ല്‍എമാര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അതിശക്തമായ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രതിസന്ധി നേരിടുന്നു. വിജയിച്ചതിനു ശേഷമുള്ള സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. പല എംഎല്‍എമാരും മണ്ഡലത്തില്‍ ഇറങ്ങിച്ചെല്ലാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഇതിനിടെ  മുഖ്യമന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈമ്മമാന്‍ഡ് തീരുമാ നത്തെ പിന്തുണയ്ക്കുമെന്നു മുസ്‌ളീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതകാര സമിതി ചുമതലപ്പെടുത്തി.

The wait for the Chief Minister continues; No announcement has been made; League says it will support the high command’s decision

Share Email
Top