വാഷിംഗ്ടണ്‍: ഇറാന്‍ -അമേരിക്ക സംഘര്‍ഷം മാസങ്ങളായി തുടരുന്നതിനിടെ പുതിയ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ട യുറേനിയം പിടിച്ചെടുത്ത് അമേരിക്കയി ലെത്തിക്കുമെന്ന വാദമാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്.
തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.സമ്പുഷ്ട യുറേനിയം ഉടന്‍ തന്നെ ഇറാന്‍ അമേരിക്കയ്ക്ക് കൈമാറും. അമേരിക്കയിലെത്തിച്ച് അത് നശിപ്പിക്കും. അല്ലെങ്കില്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി സംയുക്തമായും ഏകോപന ത്തോടെയും തീരുനമാനിക്കുന്ന സ്ഥലത്ത്, അല്ലെങ്കില്‍ സ്വീകാര്യമായ മറ്റൊരു സ്ഥലത്ത്, ആറ്റോമിക് എനര്‍ജി കമ്മീഷന്റെ കൂടി സാനിധ്യത്തില്‍ അത് നശിപ്പിക്കും. ഈ വിഷയത്തില്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്ന തില്‍ സന്ദിയുണ്ടെന്നും പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Trump says Iran’s enriched uranium will be brought to the US















