അഞ്ചൽ(കൊല്ലം): പോലീസുകാരൻ്റെ വീട്ടുമു റ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ടു യുവതികൾ അറസ്റ്റിൽ. ശൂരനാട് ഇടപ്പന പാറക്ക ടവ് നെരിയാംപള്ളിൽ ആരതി രാജ്(26), ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റുചെയ്‌തത്. പോലീസ് കസ്റ്റഡിയിലിരിക്കേ, എലിവിഷം കഴിച്ച് ആത്മ ഹത്യക്കു ശ്രമിച്ച മുഖ്യപ്രതി ആരതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വിവേകിൻ്റെ ബൈക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കത്തി ച്ചത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്കു വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവ ർക്ക് പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാൽ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യ ത്തിലാണ് യുവതികൾ ബൈക്ക് കത്തിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം.
ശനിയാഴ്ച ആർച്ചലിലെത്തിയ ഇവർ, അവിടത്തെ ലൈബ്രറിക്കു സമീപം ഒളിച്ചിരുന്നു. രാത്രി വിവേകിന്റെ വീട്ടുമുറ്റത്തെത്തി ബൈക്ക് കത്തിക്കു കയായിരുന്നു. ഭീഷണിക്കത്തും ഒപ്പം വെച്ചു. വീടിന്റെ പടികളിൽ കരിയോയി ലും ഒഴിച്ചു. കത്തിൽ ഒരു വിദ്യാർഥിസം ഘടനയുടെ പേര് എഴുതിയിരുന്നത് കേസ് വഴിതിരിച്ചുവി ടാൻവേണ്ടി യായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റാരുടെയെങ്കിലും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
two women arrested for setting fire on policeman bike in kollam anchal















