തിരുവനന്തപുരം: യുഡിഎഫ് സർക്കാ രിന്റെ പുതിയ മന്ത്രിസഭയിൽ ഘടകക്ഷി കൾക്ക് എത്രമന്ത്രിമാർ ഉണ്ടാവണമെന്നും അവരുടെ വകുപ്പുകൾ എതെല്ലാമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇന്ന് രാവിലെ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും.രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാന ത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.
കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരു ണ്ടാകും. ഒരെണ്ണംകൂടി ലഭിക്കാനും സാധ്യതയുണ്ട്. ചെറു ഘടകക ക്ഷികള്‍ക്ക് ഓരോ മന്ത്രിമാരാ കുമുണ്ടാകുക. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകു മെന്ന് തീരുമാനം ഉണ്ടാകും.
പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.
രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം . ഇന്ന് 10 മാണിക്ക് നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാല്‍ ഇതിനുവേണ്ടി മുന്നണിയെ പ്രതിസന്ധിയില്‍ ആകേണ്ട ആവശ്യം ഇല്ല എന്നാണ് ഇവരുടെ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും എന്നാണ് സൂചന.
കോണ്‍ഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, എ.പി. അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, വി പി സജീന്ദ്രന്‍ ഉൾപ്പെടെയുള്ളവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണി ക്കപ്പെടുന്നത്
മുസ്ലിം ലീഗിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, കെ കെ എം അഷ്റഫ് എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. മോന്‍സ് ജോസഫ്
,അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, മാണി സി കാപ്പന്‍ എന്നിവരും മന്ത്രിപ്പട്ടികയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു
UDF cabinet formation: Bilateral discussions today















