മോസ്‌കോ: റഷ്യയുടെ എണ്ണത്തുറമുഖങ്ങളെ ലക്ഷ്യമിട്ട് യുക്രയിന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍. കഴിഞ്ഞ ദിവസം പല മേഖലകളിലായാണ് യുക്രന്‍ റഷ്യയ്‌ക്കെതിരേ ഡ്രോണ്‍ പായിച്ചത്. ബാള്‍ട്ടിക് കടല്‍ തുറമുഖമായ പ്രിമോര്‍സ്‌കില്‍ ആക്രമണം നടത്തുകയും തീയിടുകയും ചെയ്തു,
ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റ് ലക്ഷ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടെ നിരവധി കപ്പലുകള്‍ ആക്രമിച്ചു.ആക്രമ ണത്തില്‍ എണ്ണ ടെര്‍മിനല്‍ തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ബാള്‍ട്ടിക് കടലില്‍ ഒരു എണ്ണ ടാങ്കര്‍, റഷ്യന്‍ കാരകുര്‍ട്ട്-ക്ലാസ് മിസൈല്‍ കപ്പല്‍, പട്രോളിംഗ് ബോട്ട് എന്നിവയും തകര്‍ത്തതായി യുക്രയിന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.
ഒറ്റരാത്രികൊണ്ട് 60 ലധികം ഡ്രോണുകള്‍ വെടിവച്ചിട്ടതായി തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ കൂടി ഗവര്‍ണറായ അലക്‌സാണ്ടര്‍ ഡ്രോസ്‌ഡെങ്കോ പറഞ്ഞു. പ്രധാന എണ്ണ കയറ്റുമതി ഔട്ട്ലെറ്റായ പ്രിമോര്‍സ്‌കിലെ തീപിടുത്തം പെട്ടെന്ന് അണച്ചതായും ആക്രമണത്തെത്തുടര്‍ന്ന് എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ബെല്‍ഗൊറോഡ് മേഖലയില്‍ ഒരു ഡ്രോണ്‍ കാറില്‍ പതിച്ച് 21 വയസുകാരനും അയാളുടെ പിതാവും മരണപ്പെട്ടതായാി ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു, റഷ്യയിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ പ്രിമോര്‍സ്‌കിനില്‍ നിന്നും പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ വിതരണം ചെയ്യാന്‍ കഴിയുന്ന ശേഷിയാണുള്ളത്. യുക്രയി്ന്‍ – റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു യുഎസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചതിനാല്‍ സമീപ മാസങ്ങളില്‍ ഇത് നിരവധി തവണ തടസ്സപ്പെട്ടു.
റഷ്യന്‍ കരിങ്കടല്‍ തുറമുഖമായ നോവോറോസിസ്‌കിലേക്കുള്ള പ്രവേശന കവാടത്തില്‍ യുക്രെയിന്‍ സൈന്യം രണ്ട് ഷാഡോ-ഫ്‌ലീറ്റ് ടാങ്കറുകള്‍ ആക്രമിച്ചതായി സെലെന്‍സ്‌കി ഞായറാഴ്ച നേരത്തെ പറഞ്ഞു.
Ukraine launches massive drone attacks targeting Russian oil ports















