വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന അമേരിക്ക- ഇറാന്‍ സംഘര്‍ഷം വീണ്ടും കടുക്കുന്നു. ഇറാനു നേരെ അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടായി. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പ്രത്യാക്രമണമായാണ് ഇറാനില്‍ വ്യോമാക്രമണം നടത്തയതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ ഗള്‍ഫ് ഓഫ് ഒമാനിലേക്കു നീങ്ങിയ അമേരിക്കന്‍ കപ്പലിനു നേരെ യാതൊരു കാരണവുമില്ലാതെ നടത്തിയ ആക്രമണത്തിനു മറുപടിയാായണ് തിരിച്ചടി നല്കിയതെന്നും സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് യുഎസ്എസ് ട്രക്‌സണ്‍, യുഎസ്എസ് റാഫേല്‍ പെര്‍ആള്‍ട്ട, യുഎസ്എസ് മസൂണ്‍ എന്നീ യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കിലൂുടെ കടനന്ുപോകുന്നതിനിടെ ഇറാന്‍ മിസൈലുകളും ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതേ തുടര്‍ന്നാണ് അമേരിക്ക ഇറാനിലെ മിസൈല്‍, ഡ്രോണ്‍ ലോഞ്ച് കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, രഹസ്യാന്വേഷണ നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഐആര്‍ജിസി അമേരിക്കന്‍ ആരോപണങ്ങള്‍ തള്ളി. ഹോര്‍മുസ് കടലിടുക്കിലേക്കു നീങ്ങിയിരുന്നു ഇറാനിയന്‍ എണ്ണക്കപ്പലിനും ഇറാന്‍ തീരദേശ ങ്ങളിലെ സാധാരണ ജനവാസ മേഖലകള്‍ക്കും നേരെയുണ്ടായ അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് യു.എസ്. യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട തെന്നഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് ”ഗുരുതര നാശനഷ്ടം” സംഭവിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.
സംഭവത്തിന് പിന്നാലെ അ്രമേരിക്കന്‍ പസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരണം നടത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പുതിയ ആക്രമണങ്ങളെ അദ്ദേഹം ”ലവ് ടാപ്പ്” എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇറാന്‍ ഉടന്‍ കരാറില്‍ ഒപ്പുവെച്ച് ചര്‍ച്ചകള്‍ പുനരാരം ഭിക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമണങ്ങള്‍ക്കിടയിലും സുരക്ഷിതമായി കടന്നുപോയതായി അദ്ദേഹം പറഞ്ഞു. ഇറാന്‍ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചെങ്കിലും അവയെല്ലാം അമേരിക്ക തകര്‍ത്തുവെന്നും യുദ്ധക്കപ്പലുകള്‍ക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും ട്രംപ് സാമൂഹ്യമാധ്യമങ്ങളിില്‍ കുറിച്ചു.
US airstrikes in Iran: US says it was in response to attacks on warships















