ഇറാനിയൻ എണ്ണ കപ്പലിന് നേരെ അമേരിക്കയുടെ ആക്രമണം

ഇറാനിയൻ എണ്ണ കപ്പലിന് നേരെ അമേരിക്കയുടെ ആക്രമണം

ടെഹ്റാൻ: ഇറാന്റെ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തി അമേരിക്ക ഇറാൻ കപ്പലായ  എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. കപ്പൽ ഇറാൻ തീരത്തേക്ക് പോയപ്പോഴായിരുന്നു ആക്രമണം.കപ്പൽ അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് വാദം.

പടുകൂറ്റൻ  എണ്ണ ടാങ്ക‍‍ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേ ക്ക് എത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന്  മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വാദം. അമേരിക്കൻ യുദ്ധക്കപ്പലായ  യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്നാണ് ഇറാനിയൻ കപ്പലിന് നേരെ ആക്രമണം നടത്തിയത് . 

ഇന്നലെയാണ് ഈ ആക്രമണം നടന്നത്.   കപ്പലിന്റെ എൻജിൻ ഭാഗം ലക്ഷ്യം വെച്ചാണ് അമേരിക്കൻ സൈന്യം വെടിയു തിർത്തത്. ഇതിനെത്തുടർന്ന് എംടി ഹസ്ന കപ്പൽ  പ്രവർത്തനരഹിതമായി.  കപ്പലിലുണ്ടായിരുന്ന ആർക്കെങ്കിലും പരിക്കേറ്റതായോ  കപ്പലിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായതായോ നിലവിൽ റിപ്പോർട്ടുകളില്ല. 

തങ്ങളുടെ കപ്പലിന് നേരെ നടന്നത് നിയമവിരുദ്ധമായ ആക്രമണമാണെന്നും ഇതിനെ കടൽക്കൊള്ളയായി കണക്കാ ക്കാമെന്നുമാണ് ഇറാന്റെ പ്രാഥമി ക പ്രതികരണം. 

US attack on Iranian oil tanker

Share Email
Top