അമേരിക്ക – ഇറാൻ സംഘർഷം : ചൈനീസ് ഇടപെടൽ ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

അമേരിക്ക – ഇറാൻ സംഘർഷം : ചൈനീസ് ഇടപെടൽ ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ:  അമേരിക്ക – ഇറാൻ സംഘർഷം പരിഹരിക്കുന്നതിൽ ചൈനീസ് ഇടപെടൽ കൂടുതലായി ഉണ്ടാവണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രസിഡന്റ് ട്രംപ് ചൈന സന്ദർശിക്കുന്ന വേളയിലാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രതികരണം. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈന കൂടുതൽ സജീവമായ പങ്ക് വഹിക്കണ മെന്നു  ആവശ്യപ്പെട്ട  റൂബിയോ അമേരിക്ക യും ചൈനയും  തമ്മിലുള്ള ബന്ധം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

ലോകത്തിലെ രണ്ട് വമ്പൻസമ്പദ് വ്യവസ്ഥ കൾ തമ്മിലുള്ള താൽപര്യങ്ങളുടെ സംഘർ ഷം സമാധാനപരമായി കൈകാര്യം ചെയ്യേ ണ്ടത് ആഗോള സ്‌ഥിരതയ്ക്ക് ആവശ്യമാ ണെന്ന്  റൂബിയോ വ്യക്തമാക്കി. . ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി യുടെ മേൽ സമ്മർദ്ദം ചെലുത്താൻ ചൈന തയ്യാറാകണം. രാജ്യാന്തര കപ്പൽ പ്പാതക ളിൽ ആക്രമണം നടത്തുന്ന ഇറാൻ ആഗോള തലത്തിൽ ഒറ്റപ്പെടുകയാണെന്ന് ഇറാനെ മനസ്സിലാക്കണമെന്നും   മാർക്കോ റൂബിയോ പ്രതികരിച്ചു.

ഹോർ മൂസ് പ്രശ്നം പരിഹരിക്കേണ്ടത് ചൈനയുടെ കൂടി ആവശ്യമാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഊർജ ആവശ്യങ്ങൾക്കായി ഈ പാതയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയും ചൈനയുടെ കയറ്റുമതി മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

US-Iran conflict: US Secretary of State seeks Chinese intervention

Share Email
Top