ടെഹ്റാന്‍: മാസങ്ങളായി തുടരുന്ന ഇറാന്‍- അമേരിക്ക സംഘര്‍ഷം അവസാ നിപ്പിക്കുന്നതിനായുള സമാധാനക്കരാര്‍ സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വം. കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിടുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ഇറാന്‍ വ്യക്തമാക്കുന്നു. ഹോര്‍മൂസ് കടലിടുക്കു വഴിയുള്ള ചരക്കു കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കാതെ തുറക്കാന്‍ ഇറാന്ബാധ്യതയുണ്ടെന്ന ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ ഇറാന്‍ ഈ ആവശ്യം നിരാകരിച്ചു. ടെ്ഹ്‌റാന്‍ അവലോകനം ചെയ്ത കരട് സാമാധാനക്കരാറിന്റെ വ്യവസ്ഥയില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്നും ഇറാന്‍ വ്യ്ക്തമാക്കി.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐആര്‍ജിസി) ബന്ധമുളള ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ച വിജയത്തെ ചിത്രീകരിക്കാനുള്ള ശ്രമമാണെന്നു ടെഹ്റാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറഞ്ഞു. നിര്‍ദ്ദിഷ്ട കരാര്‍ ഇറാനില്‍ അംഗീകാരത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും എന്നാല്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസില്‍ നടന്ന നിര്‍ണായക യോഗത്തിനു മുമ്പ് ആഗോള എണ്ണ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന എണ്ണ പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നാവിക നിയന്ത്രണങ്ങള്‍ ഫലപ്രദമായി അവസാനിച്ചുവെന്നും സമുദ്ര ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
‘ഇറാന്‍ അവശേഷിക്കുന്ന മൈനുകള്‍ ഉടനടി നീക്കം ചെയ്യുമെന്നും അമേരിക്കന്‍ നാവിക ഉപരോധം കാരണം കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
ഉപരോധം നീക്കിയതിനുശേഷം, നിരീക്ഷണം, പരിശോധനകള്‍, സമുദ്ര സേവനങ്ങള്‍, സുരക്ഷാ നടപടികള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വന്തം ക്രമീകരണങ്ങള്‍ക്ക് കീഴില്‍ മാത്രമേ ഇറാന്‍ കടലിടുക്ക് വീണ്ടും തുറക്കൂ എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാന്‍ തങ്ങളുടെ ആണവ വസ്തുക്കള്‍ പൊളിച്ചുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന ട്രംപിന്റെ വാദവും ഫാര്‍സ് തള്ളി.ഈ വാദം അടിസ്ഥാനരഹിതമാണെന്നും കരടില്‍ അത്തരമൊരു വ്യവസ്ഥ നിലവിലില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
US-Iran peace deal: Iran rejects Trump’s claims













