അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ച കൂടുതല്‍ ശുഭകരമായ സ്ഥിതിയിലേക്കെന്നു സൂചന: അന്തിമകരാറിന് തടസമായി നില്ക്കുന്നത് യുറേനിയവും ഹോര്‍മൂസ് കടലിടുക്കും

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ച കൂടുതല്‍ ശുഭകരമായ സ്ഥിതിയിലേക്കെന്നു സൂചന: അന്തിമകരാറിന് തടസമായി നില്ക്കുന്നത് യുറേനിയവും ഹോര്‍മൂസ് കടലിടുക്കും

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ശുഭകരമായ അവസ്ഥിലേക്ക് നീങ്ങുന്നതായി സൂചന. നിലവില്‍ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ഹോര്‍മൂസ് കടലിടുക്ക് സംബന്ധിച്ചുള്ള തര്‍ക്കവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന് തടസമായി നില്ക്കുന്നത്.

ഇറാനുമായുള്ള അവസാനവട്ട ചര്‍ച്ചകളില്‍ ചില നല്ല സൂചനകള്‍ കണ്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞപ്പോഴും അമിതമായ പ്രതീക്ഷകള്‍ ഇപ്പോള്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും എന്നാല്‍ ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും ഇറാന്റെ ഉന്നത വൃത്തങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചില നല്ല സൂചനകളുണ്ട്. അതില്‍ ഞാന്‍ അമിതമായി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാമെന്നും റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈവശം വെക്കുമെന്നും ആഗോള ഊര്‍ജ്ജ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ യാത്രകളില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്തുമെന്നുമുള്ള ഇറാന്റെ നിലപാടാണ് നിലവിലെ പ്രധാന തടസം. ഇറാന്റെ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കുമെന്ന കര്‍ശന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ഈ യുറേനിയം ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിച്ചേക്കാമെന്നാണ് അമേരിക്ക കരുതുന്നത്. യുറേനിയം കൈവശം വെക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നു വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

US-Iran peace talks show signs of improvement: Uranium and the Strait of Hormuz stand as obstacles to a final deal

Share Email
LATEST excelnclexrn
Top