ഇറാനെതിരായ സൈനീക നടപടികള്‍ അവസാനിച്ചെന്നു അമേരിക്ക

ഇറാനെതിരായ സൈനീക നടപടികള്‍ അവസാനിച്ചെന്നു അമേരിക്ക

വാഷിംഗ്ടണ്‍: രണ്ടുമാസത്തിലേറെയായി നടക്കുന്ന ഇറാന്‍ -അമേരിക്ക സംഘര്‍ഷം അവസാനിക്കുന്നതായി സൂചന നല്കി അമേരിക്ക. ഇറാനെതിരെയുള്ള ‘ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി’ സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്ക ുന്നതെന്നും റൂബിയോ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്ക് സംബന്ധിച്ച് റൂബിയോയുടെ പരാമര്‍ശത്തിനു പിന്നാലെ ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിനായി അമേരിക്ക പ്രഖ്യാപിച്ച പ്രോജക്ട് ഫ്രീഡം സൈനീക നടപടി നിര്‍ത്തിവെയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാനെതിരായ യുദ്ധത്തില്‍ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാര്‍ക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയായെന്നും ഇനി യുഎസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍, ഇറാന്‍ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മാര്‍ക്കോ റുബിയോ വ്യക്തമാക്കി. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച്, ഇറാന്‍ ഹോര്‍മുസ് തുറക്കണമെന്നും മാര്‍ക്കോ റുബിയോ ആവശ്യപ്പെട്ടു.

US says military action against Iran has ended

Share Email
Top