അമേരിക്ക ഇപ്പോള്‍ ഇറാനുമായി യുദ്ധത്തിലല്ലെന്ന് യുഎസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

അമേരിക്ക ഇപ്പോള്‍ ഇറാനുമായി യുദ്ധത്തിലല്ലെന്ന് യുഎസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

വാഷിംഗ്ടണ്‍: അമേരിക്ക ഇപ്പോള്‍ ഇറാനുമായി യുദ്ധത്തിലല്ലെന്ന പ്രഖ്യാപനവുമായി യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ .ഇറാനുമായുള്ള സൈനിക നീക്കങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിനുള്ള നിയമപരമായ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. നിലവില്‍ ഇറാനില്‍ അമേരിക്ക നടത്തുന്ന സൈനീക നടപടികള്‍ യുദ്ധമായി കണക്കാക്കുന്നില്ലെന്നു പ്രസിഡന്റ് ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സ്പീക്കറുടെയും പ്രതികരണം.

1973-ലെ വോര്‍ പവേഴ്‌സ് റെസല്യൂഷന്‍അനുസരിച്ച്, കോണ്‍ഗ്രസിന്റെ ഔദ്യോഗിക മായ അനുമതിയോ യുദ്ധ പ്രഖ്യാപനമോ ഇല്ലാതെ അമേരിക്കന്‍ പ്രസിഡന്റിന് 60 ദിവസത്തേക്ക് മാത്രമേ സൈനിക നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമയപരിധി ഇന്ന അവസാ നിക്കുകയാണ്.അമേരിക്ക ഇപ്പോള്‍ സജീവമായ ബോംബാക്രമണമോ സൈനിക നീക്കങ്ങളോ നടത്തുന്നില്ലെന്നും സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാനാണ് ശ്രമിക്കുന്നതെന്നും മൈക്ക് ജോണ്‍സണ്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

അതീവ സങ്കീര്‍ണ്ണമായ ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഭരണകൂടത്തിന്റെ നീക്കങ്ങളെ തടസ്സപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 60 ദിവസത്തെ സമയപരിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഞങ്ങള്‍ യുദ്ധത്തിലല്ല’ എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ചുമതലകള്‍ നിര്‍വ്വഹിക്കുകയും സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

US Speaker Mike Johnson says US not currently at war with Iran

Share Email
LATEST excelnclexrn
Top