മുഖ്യമന്ത്രിയായുള്ള തീരുമാനം ദൈവനിയോഗം; ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുമെന്നു വി.ഡി സതീശന്‍

മുഖ്യമന്ത്രിയായുള്ള തീരുമാനം ദൈവനിയോഗം; ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുമെന്നു വി.ഡി സതീശന്‍

തിരുവനന്തപുരം: തന്നെ  പാര്‍ട്ടി ഏല്പിച്ചിരി ക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നു നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം ഒരു ദൈവനി യോഗമായി കാണുന്ന തായുംജ നങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങ ള്‍ പാലിച്ച് ഒരു പുതിയ യുഗം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിനു  പിന്നില്‍ ‘ടീം യു.ഡി.എഫ്’ ആണെന്നും തന്നെ ഈ നിലയില്‍ എത്തി ച്ചത് മുന്നണിയാണെന്നും പറഞ്ഞ സതീശന്‍  ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ പൂര്‍ണ പിന്തുണ താന്‍ ആഗ്രഹി ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും തന്റെ നേതാക്ക ളാണെന്നും മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തിക്കൊണ്ടുമാത്രമേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം ഉറപ്പുനല്‍കി. എല്ലാവ രുമായും ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തി യതുകൊണ്ടാണ് തീരുമാനത്തിന് അല്പം വൈകിയത്. ജനങ്ങള്‍ യു.ഡി.എഫില്‍ വലിയ പ്രതീക്ഷ വെച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്നും സതീശന്‍ വ്യക്തമാക്കി.

V. D. Satheesan says decision to become Chief Minister is God’s will; promises made to the people will be kept


Share Email
Top