തിരുവനന്തപുരം: പത്തു വര്‍ഷത്തിനു ശേഷം യുഡിഎഫിന്റെ മുഖ്യമന്ത്രി വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നു. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
മന്ത്രിസഭയില്‍ പതിനാല് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നു. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്ര നേതാക്കളായ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയുംരാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ദിയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്ന തലസ്ഥാനത്ത് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവന്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.
V.D. Satheesan will take oath as Kerala Chief Minister today: Preparations are complete















