200 മില്യണില്‍ നിന്ന് 400 മില്യണിലക്കേ് കുതിച്ചുയര്‍ന്ന് വൈറ്റ ഹൗസ് ബാള്‍ റൂം നിര്‍മാണച്ചിലവ്: ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്

200 മില്യണില്‍ നിന്ന് 400 മില്യണിലക്കേ് കുതിച്ചുയര്‍ന്ന് വൈറ്റ ഹൗസ് ബാള്‍ റൂം നിര്‍മാണച്ചിലവ്: ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് നിര്‍മാണച്ചിലവ് 200 മില്യണില്‍ നിന്ന് 400 മില്യണിലേക്ക് കുതിച്ചുയരുന്നതിനെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആദ്യം നിര്‍ദേശിച്ച തിനേക്കാള്‍ ഇരട്ടി സൗകര്യങ്ങളോടെ നിര്‍മിക്കുന്നതിനാലാണ് നിര്‍മാണച്ചിലവ് വര്‍ധിക്കുന്നതെന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കൂടുതല്‍ ചിലവ് വരുന്നതിന്റെ കാരണം സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം ഇങ്ങനെ. ആദ്യം നിര്‍ദേശിച്ചതിനേക്കാള്‍ ഇരട്ടിയോളം വലുപ്പമുള്ളതും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ പദ്ധതിയായതിനാലാണ്. ആദ്യം നിര്‍ദേശിച്ച രൂപകല്‍പ്പന അനുസരിച്ച് ഭാവിയില്‍ ഉണ്ടാകേണ്ട സൗകര്യങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ അവയ്‌ക്കെല്ലാം മാറ്റം വരുത്തിയാണ് പുതിയ തരത്തിലുള്ള രൂപകല്പനയെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പുതിയ നിര്‍മാണം അതിഗംഭീരവും സുരക്ഷിതവും ആയിരിക്കുെന്നും ട്രംപ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ച് 31-ന്, ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിര്‍ദേശിച്ച വൈറ്റ്ഹൗസ് ബാള്‍റൂമിന്റെ രൂപരേഖ പങ്കുവെച്ചിരുന്നു.

വാഷിങ്ടണ്‍ ഡി.സിയിലെ ഫെഡറല്‍ റിസര്‍വ് ആസ്ഥാനത്തിന്റെ ബഹുകോടി ഡോളര്‍ നവീകരണ പദ്ധതിയെ മേല്‍നോട്ടം വഹിച്ച ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പോവലിനെ തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്ന ട്രംപാണ്് ഇത്തരത്തില്‍ ഇപ്പോള്‍ പ്രിതകരിച്ചത്.

ബാള്‍റൂം നിര്‍മാണത്തിനായി 400 മില്യണ്‍ ഡോളര്‍ സ്വകാര്യ സംഭാവനകളിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് മുമ്പ് അറിയിച്ചിരുന്നു. ബാള്‍റൂം നിര്‍മ്മാണത്തിനായി നികുതിദായകരുടെ പണം ഉപയോഗിക്കില്ലെന്നും ട്രംപ് പലവട്ടം ഉറപ്പുനല്‍കിയിരുന്നു.

White House Ballroom construction cost jumps from $200 million to $400 million: President Trump justifies

Share Email
Top