160 വര്‍ഷം പഴക്കമുള്ള നിയമം ലംഘിക്കുമോ : 250 കറന്‍സി ഡോളറില്‍ ട്രംപിന്റെ ചിത്രവും വന്നേക്കാം; നടപടികള്‍ വേഗത്തിലാക്കി അമേരിക്കന്‍ ഭരണകൂടം

160 വര്‍ഷം പഴക്കമുള്ള നിയമം ലംഘിക്കുമോ : 250 കറന്‍സി ഡോളറില്‍ ട്രംപിന്റെ ചിത്രവും വന്നേക്കാം; നടപടികള്‍ വേഗത്തിലാക്കി അമേരിക്കന്‍ ഭരണകൂടം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 250 കറന്‍ഡി ഡോളറില്‍ പ്രസിഡന്റ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്തു പുറത്തിറക്കാന്‍ നീക്കം. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കി. എല്‍ നിലവിലെ നിയമത്തില്‍ വളരെയേറെ ഭേതഗതികള്‍ വരുത്തിയാല്‍ മാത്രമേ ഇത്തരമൊരു നടപടി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുകയുള്ളു. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടപടികള്‍ ആരംഭിച്ചു. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം തേടാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് ട്രഷറര്‍ ബ്രാന്‍ഡന്‍ ബീച്ചും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് മൈക്ക് ബ്രൗണും ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിംഗ് (ബിഇപി) ഉദ്യോഗസ്ഥരോട് 250 ഡോളര്‍ നോട്ടിന്റെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നോട്ടിന്റെ നിരവധി മോക്ക്-അപ്പ് ഡിസൈനുകള്‍ തയാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. നോട്ടിന്റെ മധ്യഭാഗത്ത് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്, ഇരുവശത്തും പ്രസിഡന്റിന്റെയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റിന്റെയും ഒപ്പുകള്‍ ഉണ്ട്. ഡിസൈന്‍ സൃഷ്ടിച്ച ബ്രിട്ടീഷ് കലാകാരനായ ഇയാന്‍ അലക്‌സാണ്ടര്‍ ട്രംപുമായി തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

അമേരിക്കന്‍ പതാകയുടെ നിറങ്ങളും അമേരിക്കയുടെ 250-ാം വാര്‍ഷികത്തിന്റെ ലോഗോയും ഡിസൈനില്‍ ചേര്‍ക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരമൊരു കാര്യം നടപ്പാക്കണമെങ്കില്‍ വലിയ നിയമ വെല്ലുവിളിയാണ് അധികാരികള്‍ക്കു മുന്നിലുള്ളത്. നിലവിലെ യുഎസ് നിയമം അനുസരിച്ച്, ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം കറന്‍സി നോട്ടുകളില്‍ അച്ചടിക്കാന്‍ കഴിയില്ല. 1866 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ ഉണ്ട്. അതായത് കഴിഞ്ഞ 160 വര്‍ഷമായി, ജീവിച്ചിരിക്കുന്ന ഒരാളുടെയും ചിത്രം യുഎസ് കറന്‍സിയില്‍ അച്ചടിച്ചിട്ടില്ല.

Will it violate a 160-year-old law? Trump’s image may appear on the 250 dollar bill; US administration expedites proceedings

Share Email
LATEST excelnclexrn
More Articles
Top