അര്‍കാന്‍സയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

അര്‍കാന്‍സയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

പ്രസാദ് തീയാടിക്കല്‍

ബെന്റണ്‍വില്‍, (അര്‍കാന്‍സ): ബെന്റണ്‍വില്ലിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജനായ അശോക് സോമസുന്ദരവും ഇ-ബൈക്ക് യാത്രികനായ ജേക്കബ് സ്റ്റാലിയും മരിച്ചു. അശോകിനൊപ്പം കാറിലുണ്ടായിരുന്ന ഒന്‍പതുകാരിയായ മകള്‍ക്കും നാലുവയസ്സുകാരനായ മകനും പരിക്കേറ്റു. മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് കുടുംബത്തിനായി ധനസമാഹരണം നടത്തുന്ന സംഘാടകര്‍ അറിയിച്ചു.

എസ്ഡബ്ല്യു 14-ാം സ്ട്രീറ്റും ടണ്‍ബ്രിഡ്ജ് ഡ്രൈവും ചേരുന്ന കവലയിലാണ് അപകടം. ഹാവിയര്‍ എഡ്ഗാര്‍ഡോ റെയസ് ഒറെയാന (22) ഓടിച്ച വാഹനം അമിതവേഗത്തില്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്ന് അശോകിന്റെ കാറില്‍ നേരിട്ട് ഇടിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയ മൊഴി. ഇടിയുടെ ആഘാതത്തില്‍ അശോകിന്റെ കാര്‍ സ്റ്റാലി സഞ്ചരിച്ചിരുന്ന ഇ-ബൈക്കില്‍ ഇടിച്ചു. സ്റ്റാലി സംഭവസ്ഥലത്തും അശോക് റോജേഴ്‌സിലെ മേഴ്‌സി ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയും മരിച്ചു.

അശോകിന്റെ ഭാര്യ സത്യ ഗോപാലിനെയും മക്കളെയും സഹായിക്കാന്‍ നോര്‍ത്ത്വെസ്റ്റ് ആര്‍ക്കന്‍സോ ഇന്ത്യന്‍ സമൂഹം ഗോഫണ്ട്മി വഴി ധനസമാഹരണം ആരംഭിച്ചു. മകളുടെ ചികിത്സയ്ക്കും അന്ത്യകര്‍മങ്ങള്‍ക്കും കുടുംബത്തിന്റെ ജീവിതച്ചെലവുകള്‍ക്കുമായി നാല് ലക്ഷം ഡോളറാണ് ലക്ഷ്യം. നവംബര്‍ 24-ലെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 4,000 സംഭാവനകളിലൂടെ 2.95 ലക്ഷം ഡോളറിലധികം സമാഹരിച്ചു. അശോകിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നവംബര്‍ 24 വൈകിട്ട് നാലുമുതല്‍ ആറുവരെ ഫയറ്റ്വില്ലിലെ നെല്‍സണ്‍-ബേര്‍ണ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Two people, including an individual of Indian origin, died in a vehicle accident in Arkansas.
Share Email
LATEST excelnclexrn
Top