സെന്റ് മേരീസ് ദേവാലയത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ ഭാഗമായി സൗജന്യ താങ്ക്‌സ്ഗിവിംഗ് ടര്‍ക്കി വിതരണം

സെന്റ് മേരീസ് ദേവാലയത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ ഭാഗമായി സൗജന്യ താങ്ക്‌സ്ഗിവിംഗ് ടര്‍ക്കി വിതരണം

ജിന്‍സ് മാത്യു റിവര്‍‌സ്റ്റോണ്‍

ഹൂസ്റ്റണ്‍: താങ്ക്‌സ്ഗിവിംഗ് ആഘോഷത്തിന്റെ സ്‌നേഹവും പങ്കുവെക്കലിന്റെ മഹത്വവും സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയം സംഘടിപ്പിച്ച ആദ്യത്തെ സൗജന്യ താങ്ക്‌സ്ഗിവിംഗ് ടര്‍ക്കി വിതരണം വന്‍ വിജയമായി.

ദേവാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഈ കാരുണ്യ സംരംഭത്തില്‍ നിരവധി കുടുംബങ്ങളും പൊതുസമൂഹത്തിലെ അംഗങ്ങളും ആവേശപൂര്‍വ്വം പങ്കെടുത്തു. നന്ദിയുടെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഈ പരിപാടി സമൂഹത്തിന്റെ ഹൃദയങ്ങളില്‍ ഇടം നേടി.

ദേവാലയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം സമൂഹത്തിലേക്ക് കരുതലിന്റെ കൈ നീട്ടുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചത്. താങ്ക്‌സ്ഗിവിംഗ് എന്നത് സ്വന്തം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിനപ്പുറം, നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടിയാണെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ സെന്റ് മേരീസ് ദേവാലയം മുന്നോട്ടുവെച്ചത്.

പരിപാടിയുടെ വിജയത്തിന് പിന്നില്‍ സംഘാടകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഇടവകാംഗങ്ങളുടെയും കൂട്ടായ പരിശ്രമവും മികച്ച ടീം വര്‍ക്കും നിര്‍ണായക പങ്കുവഹിച്ചു. സ്‌പോണ്‍സര്‍മാരുടെ ഉദാരമായ പിന്തുണയും സഹകരണവും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു. ഓരോരുത്തരുടെയും സമയവും അധ്വാനവും സഹകരണവും ഈ സംരംഭത്തെ അവിസ്മരണീയമാക്കി.

ഇത് ഒരു ടര്‍ക്കി വിതരണ പരിപാടി മാത്രമല്ല, മറിച്ച് വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കുകയും സ്‌നേഹവും കരുതലും സമൂഹവുമായി പങ്കുവെക്കുകയും ചെയ്ത മനോഹരമായ അനുഭവം കൂടിയായിരുന്നു.വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഫാദര്‍ ജിതിന്‍ പനവേലില്‍ ,ഫാദര്‍ മാര്‍ട്ടിന്‍ ബാബു എന്നിവര്‍ ഇടവക ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ ടര്‍ക്കി വിതരണം ഉദ്ഘാടനം ചെയ്തു.

ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടര്‍ന്നുകൊണ്ടുപോകാനും വരുംതലമുറകള്‍ക്ക് പങ്കുവെക്കലിന്റെയും സേവനത്തിന്റെയും മഹത്വം പകര്‍ന്നുനല്‍കാനും ദേവാലയം ലക്ഷ്യമിടുന്നു.

”നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി മാറുമ്പോഴാണ് അവയുടെ യഥാര്‍ത്ഥ മഹത്വം.”

ഈ മഹത്തായ സംരംഭം വിജയകരമാക്കാന്‍ സഹകരിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, ഇടവകാംഗങ്ങള്‍ക്കും, പങ്കെടുത്ത പൊതുസമൂഹത്തിലെ എല്ലാവര്‍ക്കും സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നതായി വികാരി ഫാദര്‍ എല്‍ദോ പോള്‍,സെക്രട്ടറി ബോബി ജോര്‍ജ്,ട്രസ്റ്റി അലക്‌സ് തെക്കേത്ത് എന്നിവര്‍ പറഞ്ഞു .

Free Thanksgiving turkey distribution at St. Mary’s Church as part of Golden Jubilee celebrations.

Share Email
LATEST excelnclexrn
Top