ഖത്തറിലെ പ്രകൃതി വാതക കേന്ദ്രത്തില്‍ സ്‌ഫോടനത്തില്‍ 18 പേരെ കാണാതായി 54 പേര്‍ക്ക് പരിക്ക്: തീപിടുത്തമുണ്ടായത് ബര്‍സാര്‍ പ്ലാന്റില്‍

ഖത്തറിലെ പ്രകൃതി വാതക കേന്ദ്രത്തില്‍ സ്‌ഫോടനത്തില്‍ 18 പേരെ കാണാതായി 54 പേര്‍ക്ക് പരിക്ക്: തീപിടുത്തമുണ്ടായത് ബര്‍സാര്‍ പ്ലാന്റില്‍

ദോഹ: ഖത്തറിലെ പ്രകൃതിവാതക കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേരെ കാണാതായി. 54 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് വന്‍ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്.
യുദ്ധകാലത്ത് ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കേന്ദ്രം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്.
റാസ് ലാഫിന്‍ വ്യവസായ സിറ്റിയിലെ ഈ സ്‌ഫോടനം ആഗോള ഊര്‍ജ വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉല്‍പാദകരില്‍ ഒന്നാണ് ഖത്തര്‍. ഹോര്‍മൂ്‌സ് കടലിടുക്കുവഴിയുള്ള .കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഖത്തര്‍ നേരത്തെ പ്രകൃതി വാതക ഉല്‍പാദനം നിര്‍ത്തിവെച്ചിരുന്നു. കയറ്റുമതി സാധ്യമല്ലാതായതോടെയാണ് ഈ തീരുമാനം എടുത്തത്.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ കടലിടുക്കിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഖത്തര്‍ വീണ്ടും കയറ്റുമതി കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ജോലികള്‍ക്കിടെയാണ് ഞായറാഴ്ച രാത്രി ബ്രാസണ്‍ ഗ്യാസ് ഫെസിലിറ്റിയില്‍ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു.

സ്‌ഫോടനത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും ഇതുവരെ പൂര്‍ണമായി വ്യക്തമല്ല. ആദ്യം ഏതാനും പേര്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും, മണിക്കൂറുകള്‍ക്ക് ശേഷം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പരിക്കേറ്റവരുടെ എണ്ണം 54 ആണെന്നും 18 പേരെ കാണാതായിട്ടുണ്ടെന്നും വ്യക്തമാക്കി.

പ്രതിദിനം ഏകദേശം 1.4 ബില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് അടി വില്‍പ്പനയ്ക്കുള്ള വാതകം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുള്ള പ്ലാന്റാണ് ബര്‍സാന്‍. ഖത്തറിലെ വൈദ്യുതി ഉല്‍പാദനത്തിനും അറേബ്യന്‍ ഉപദ്വീപിലെ മരുഭൂമി മേഖലകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ഡീസാലിനേഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുമാണ് ഈ വാതകം പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ല്ല.
മാര്‍ച്ചില്‍ ഇറാന്‍ വിക്ഷേപിച്ച ഒരു മിസൈല്‍ റാസ് ലഫാനില്‍ പതിച്ചതിനെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായിരുന്നുവെന്നും അത് വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. അന്ന് മുതല്‍ ഇറാന്റെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് അവിടത്തെ ഉല്‍പാദനം നിര്‍ത്തിവെച്ച നിലയിലായിരുന്നു.പേര്‍ഷ്യന്‍ ഗള്‍ഫിലെ വന്‍ ഓഫ്ഷോര്‍ പ്രകൃതി വാതക ശേഖരം ഖത്തറും ഇറാനും പങ്കിടുന്നുണ്ട്. ഈ വാതക സമ്പത്ത് ഖത്തറിനെ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.

18 people missing, 54 injured in explosion at natural gas facility in Qatar: Fire broke out at Bursar plant

Share Email
Top