തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഉയര്‍ന്നുവന്ന ബന്ധുനിയമന വിവാദം ഒടുവില്‍ കലാശിച്ചത് രാജിയില്‍. രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് രാജിവച്ചു. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്.
രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വിഡി സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് രാജി. കഴിഞ്ഞ ദിവസം ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തില്‍ സണ്ണിക്കെതിരേ അതിശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നല്‍കരുതാ യിരുന്നുവെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.
ഇടതുകാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാര ത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം മറന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതിനെ തടയിടാനായുള്ള നീക്കങ്ങള്‍ മന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും അതിനു ശക്തമായ പിന്തുണ പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ ബെന്നി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.
After intense criticism, ‘brother-in-law’ comes out: Minister Sunny Joseph’s brother-in-law Benny Thomas resigns from personal staff














