swayamvara
pulimoottil

മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇ.ഡി സമൻസ്; ഈ മാസം 29-ന് ഹാജരാകണം

മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇ.ഡി സമൻസ്; ഈ മാസം 29-ന് ഹാജരാകണം

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടി ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഇ.ഡി അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് വീണയക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഈ മാസം ജൂൺ 29-ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

കഴിഞ്ഞ ജൂൺ 17-ന് വീണ വിജയനെ ഇ.ഡി ഒമ്പത് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഇ.ഡി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണ വിജയന്റെ ബാങ്ക് ലോക്കർ ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സമൻസ്.

Share Email
Top