pulimoottil

ഇന്ത്യൻ ലോങ് ജമ്പിൽ പുതിയ ചരിത്രം കുറിച്ച് ആൻസി സോജൻ, അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് പഴങ്കഥയാക്കി

ഇന്ത്യൻ ലോങ് ജമ്പിൽ പുതിയ ചരിത്രം കുറിച്ച് ആൻസി സോജൻ, അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് പഴങ്കഥയാക്കി

മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് തൃശ്ശൂർ സ്വദേശി ആൻസി സോജൻ ചരിത്ര നേട്ടം കുറിച്ചു. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 6.88 മീറ്റർ ദൂരം ചാടി ആൻസി പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. 2004 ഓഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സ് ഫൈനലിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ എന്ന റെക്കോർഡാണ് ആൻസി തിരുത്തിയത്.

മത്സരത്തിന്റെ തുടക്കം മുതൽക്കേ മികച്ച ഫോമിലായിരുന്ന ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കൂടിയായ ആൻസി ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടിയിരുന്നു. തുടർന്ന് അഞ്ചാം ശ്രമത്തിലാണ് താരം 6.88 മീറ്റർ എന്ന ചരിത്ര ദൂരത്തേക്ക് കുതിച്ചത്. അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് ആൻസി തന്റെ ചാട്ടങ്ങൾ പൂർത്തിയാക്കിയത്.

ഈ തകർപ്പൻ പ്രകടനത്തോടെ ആൻസി സോജൻ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുമായാണ് മറ്റൊരു മലയാളി താരം കൂടി ലോങ് ജമ്പ് വേദിയിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top