വാഷിങ്ടണിലെ പേപ്പര്‍ ഫാക്ടറിയിലെ രാസ ടാങ്ക് പൊട്ടിത്തെറിയില്‍ മരിച്ച 11 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു: മരണ കാരണം പൊള്ളലേറ്റും വിഷവാതകം ശ്വസിച്ചുമെന്നു റിപ്പോര്‍ട്ട്

വാഷിങ്ടണിലെ പേപ്പര്‍ ഫാക്ടറിയിലെ രാസ ടാങ്ക് പൊട്ടിത്തെറിയില്‍ മരിച്ച 11 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു: മരണ കാരണം പൊള്ളലേറ്റും വിഷവാതകം ശ്വസിച്ചുമെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം വാഷിംഗ്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരണപ്പെട്ട സംഭവത്തില്‍ മരണപ്പെട്ടവരെക്കുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. എല്ലാവരും മരണപ്പെട്ടത് പൊള്ളലേറ്റും.വിഷവാതകം ശ്വസിച്ചുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മേയ് 26ന് ലോംഗ് വ്യുവിലെ നിപ്പോണ്‍ ഡൈനാവേവ് പാക്കിംഗ് എന്ന സ്ഥാപനത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചുള്ള അപകടം സംഭവിച്ചത്.

പേപ്പര്‍ നിര്‍മാത്തിനായി ഉപയോഗിക്കുന്ന വൈറ്റ് ലിക്കര്‍ എന്ന രാസമിശ്രിത ടാങ്കാണ് പൊട്ടിത്തെറിച്ച് വലിയ നാശമുണ്ടായത്. പേപ്പര്‍ പള്‍പ്പാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന വൈറ്റ് ലിക്കറില്‍ സോഡിയം ഹൈഡ്രോക്‌സൈഡ് , സോഡിയം സള്‍ഫൈഡ് ,ഡൈസോഡിയം കാര്‍ബണേറ്റ് എന്നിവ ടാങ്കറില്‍ ഉണ്ടായിരുന്നു. ഏകദേശം ഒന്‍പത് ലക്ഷം ഗാലണ്‍ ശേഷിയുള്ള ടാങ്ക് തകരുമ്പോള്‍ അതില്‍ മൂന്നില്‍ രണ്ട് ഭാഗം വരെ രാസവസ്തു നിറഞ്ഞ നിലയിലായിരുന്നു.സംഭവത്തില്‍ 11 ജീവനക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണപ്പെട്ടവരില്‍ എട്ട് പേര്‍ ആല്‍ക്കലൈന്‍ രാസപൊള്ളലുകള്‍ മൂലമാണ് മരിച്ചത്.

48 വയസുള്ള റോബര്‍ട്ട് വില്‍സണ്‍ ആല്‍ക്കലൈന്‍ രാസപൊള്ളലുകള്‍ക്കും ഗുരുതരമായ ശരീരാഘാതങ്ങള്‍ക്കും ഇരയായാണ് മരിച്ചത്. 38 വയസുള്ള ബ്രെയ്ഡണ്‍ ഫിങ്കാസ് ആല്‍ക്കലൈന്‍ രാസപൊള്ളലുകള്‍ക്കൊപ്പം വിഷംശം ശ്വാസകോശത്തില്‍ കടന്നതിനെത്തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലും മരണകാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

27 വയസുള്ള ഡില്ലണ്‍ മില്ലറിന്റെ മരണകാരണം സോഡിയം ഹൈഡ്രോക്‌സൈഡും സോഡിയം സള്‍ഫൈഡും മൂലമുണ്ടായ ഗുരുതര പൊള്ളലുകളാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി.

Autopsy reports released on 11 people killed in chemical tank explosion at Washington paper factory: Cause of death was burns and toxic gas inhalation, report says

Share Email
LATEST excelnclexrn
More Articles
Top