ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും വന്‍ തിരിച്ചടി. തൃണമൂല്‍ അംഗം സുസ്മിത ദേവ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു,രാജ്യസഭയില്‍ നിന്ന് രാജിവച്ചതിന് ശേഷം ഡല്‍ഹിയില്‍ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടത് ബിജെപിയിലേക്കെന്നതിന്റെ സൂചനയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലുള്ള സ്വാധീനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
61 എംഎല്‍എമാര്‍ വിമത നേതാവ് ഋതബ്രത ബാനര്‍ജിക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ, കലാപം ഇപ്പോള്‍ പാര്‍ലമെന്റിലേക്കും വ്യാപിച്ചു വിശ്വസ്ത സഹായി സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്ന് രാജിവച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍, ബുധനാഴ്ച സുസ്മിത ദേവ് രാജ്യസഭയില്‍ നിന്ന് രാജിവച്ചു് അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എം.പിയായിരുന്ന സുസ്മിത ദേവ്, 2019 ലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി വിട്ട് 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പാര്‍ട്ടിയുടെ ദേശീയ വക്താവായി അവര്‍ വളരെ വേഗത്തില്‍ ഉയര്‍ന്നുവന്നു, പിന്നീട് രാജ്യസഭാംഗമായി,. സുസ്മിത ദേവ് ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി. 13 വര്‍ഷമായി രാജ്യസഭയിലെ ചീഫ് വിപ്പായിരുന്ന സുഖേന്ദു ശേഖര്‍ റോയ് രാജിവതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത രാജി.
Big setback for Mamata: Sushmita Dev resigns from Rajya Sabha MP post














