pulimoottil

ടൊറന്റോ യു.എസ്. കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; വെടിയുണ്ടയുടെ ഷെൽ കണ്ടെത്തി അന്വേഷണം ഊർജ്ജിതം

ടൊറന്റോ യു.എസ്. കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; വെടിയുണ്ടയുടെ ഷെൽ കണ്ടെത്തി അന്വേഷണം ഊർജ്ജിതം

പ്രസാദ് തീയാടിക്കൽ

ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിലുള്ള യു.എസ്. കോൺസുലേറ്റ് ജനറലിന്റെ (U.S. Consulate General) പരിസരത്ത് തിങ്കളാഴ്ച പുലർച്ചെ വെടിവെപ്പ് നടന്നതായി ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ ഷെൽ(shell casing) കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശം സുരക്ഷാ വളയത്തിലാക്കി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിന് പിന്നാലെ യൂണിവേഴ്സിറ്റി അവന്യൂവിന്റെ (University Avenue) ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് ഒരു വെളുത്ത സെഡാൻ കാർ അതിവേഗം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചു. പ്രതികളെയും ആക്രമണത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ടൊറന്റോ പോലീസ് വ്യക്തമാക്കി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.

ഇതേ യു.എസ്. കോൺസുലേറ്റിന് നേരെ ഈ വർഷം മാർച്ചിലും സമാനമായ വെടിവെപ്പ് നടന്നിരുന്നു. അതിനാൽ പുതിയ സംഭവവും സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. നിലവിൽ കോൺസുലേറ്റിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top