വാന്‍കൂര്‍: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി കാനഡയ്ക്ക് ജയം. ഖത്തറിനെ ഏകപക്ഷീയമായ ആറുഗോളുകള്‍ക്ക് തകര്‍ത്താണ് കാനഡ കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബി മത്സരത്തില്‍ ഖത്തറിനെ 6-0ന് തകര്‍ത്ത കാനഡ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു. ജോനാഥന്‍ ഡേവിഡിന്റെ ഹാട്രിക്കാണ് കാനഡയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. കളിയുടെ 16-ാം മിനിറ്റില്‍ സൈല്‍ ലാറിന്‍ കാനഡയ്ക്കായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ജോനാഥന്‍ ഡേവിഡ് 29- ാം മിനിറ്റില്‍ തന്റെ ആദ്യഗോള്‍നേട്ടം സ്വന്തമാക്കി.
ആദ്യ പകുതിയുടെ അധികസമയത്തിലെ മൂന്നാം മിനിറ്റില്‍, അലിസ്റ്റര്‍ ജോണ്‍സ്റ്റന്റെ പാസില്‍ നിന്നുള്ള ലാരിന്റെ ഹെഡര്‍ ഖത്തര്‍ ഗോള്‍കീപ്പര്‍ തടഞ്ഞെങ്കിലും, റീബൗണ്ട് ലഭിച്ച ഡേവിഡ് പന്ത് വലയിലെത്തിച്ച് തന്റെ രണ്ടാം ഗോള്‍ നേടി. ആദ്യപകുതി അവസാനിക്കുമ്പോള്‍ കാനഡ മൂ്ന്നു ഗോളുകള്‍ക്ക മുന്നിലായി. രണ്ടാം പകുതിയിലും കാനഡയുടെ ആധിപത്യമായിരുന്നു. 64-ാം മിനിറ്റില്‍ നഥാന്‍ സാലിബ നാലാം ഗോള്‍ നേടി.
75-ാം മിനിറ്റില്‍ ഖത്തര്‍ താരം മുഹ്മ്മദ് മനായി അബദ്ധത്തില്‍ സ്വന്തം വലയിലേക്ക് പന്തെത്തിച്ചതോടെ കാനഡയുടെ ലീഡ് 5-0 ആയി.രണ്ടാം പകുതിയുടെ അധികസമയത്തിലെ രണ്ടാം മിനിറ്റില്‍ ഡേവിഡ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി കാനഡയുടെ ആറാം ഗോള്‍ നേടി.
Canada makes history at the FIFA World Cup: Defeats Qatar by six goals to win first match















