വാഷിംഗ്ടണ്‍: വൈറ്റ ഹൗസ സൗത്ത ലോണില്‍ നടത്താന്‍ തീരുമാനിച്ച യുഎഫ്‌സി( അല്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്) ന് കോടതിയുടെ പച്ചക്കൊടി. ഈ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പ് സമര്‍പ്പിച്ച ഹര്‍ജി ഫെഡറല്‍ കോടതി തള്ളി. നിയമലംഘനമാണ് പരിപാടിയെന്നു കാട്ടി വിര്‍ജീനിയ നിവാസികളായ രണ്ടുപേരാണ് കോടതിയെ സമീപിച്ചത്. നിലവിലെ നാഷ്ണല്‍ പാര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചാണ് പരിപാടിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
താല്‍ക്കാലികമായി സ്ഥാപിച്ചിരിക്കുന്ന ‘ക്ലൗ എന്ന അരീന രാജ്യതലസ്ഥാനത്തിന്റെ സൗന്ദര്യത്തിനു നിറം കെടുത്തുന്നുവെന്നു ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും, അതുമാത്രം നിയമപരമായ അവകാശവാദത്തിന് മതിയാകില്ലെന്ന് കോടതി കണ്ടെത്തി. പരിപാടിയിലെ പല ഘടകങ്ങളും നിയമലംഘനമാണെന്ന വാദവും ഇവര്‍ മുന്നോട്ടുവെച്ചു.
എന്നാല്‍ പരിപാടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേസ് ഫയല്‍ ചെയ്തതിനെ ‘അന്യായമായ കാലതാമസം’ എന്നും ജഡ്ജി വിശേഷിപ്പിച്ചു.മാസങ്ങളായി നടന്ന ആസൂത്രണവും വലിയ സാമ്പത്തിക ചെലവും മനുഷ്യവിഭവശേഷിയും കണക്കിലെടുക്കുമ്പോള്‍, അവസാന നിമിഷത്തില്‍ പരിപാടി റദ്ദാക്കുന്നത് സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കുമെന്നും കോടതി വിലയിരുത്തി. ഡിഒജെപരിപാടിക്ക് നല്‍കിയ അനുമതി നല്കിയത് നിയമാനുസൃതമാണെന്ന് വാദിച്ചു. വൈറ്റ് ഹൗസില്‍ പതിവായി നടക്കുന്ന: ഈൗസ്റ്റര്‍ എഗ് റോള്‍,ദേശീയ ക്രിസ്മസ് ട്രീ ലൈറ്റിംഗ്,സ്റ്റേറ്റ് ഡിന്നറുകള്‍,കോണ്‍ഗ്രഷണല്‍ പിക്നിക് എന്നീ പരിപാടികളും ചൂണ്ടിക്കാട്ടി
Court rules White House can host Ultimate Fighting Championship















