ക്ലീവ്‌ലന്‍ഡ്, (ഒഹായോ):: ക്ലീവ്‌ലന്‍ഡിലെ ഇന്ത്യന്‍-മലയാളി സമൂഹത്തിലുംഓര്‍ത്തഡോക്‌സ് സഭാ പ്രവര്‍ത്തനങ്ങളിലുമുള്ള സജീവസാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു (80) ഒഹായോയില്‍ നിര്യാതനായി.ഭാര്യ ഡോ. റെയ്ചല്‍ മാത്യു, മകന്‍ റോഷന്‍ മാത്യുവും മരുമകള്‍ സ്‌നേഹയും, മകള്‍ ആഷ്ലി മാത്യുവും മരുമകന്‍ നോഹ സെപേലയുമാണ് അടുത്ത ബന്ധുക്കള്‍.
1946-ല്‍ തിരുവല്ലാ മേല്‍പ്പാടം ആകേരില്‍ പുത്തന്‍പറമ്പില്‍ കുടുംബത്തില്‍ജനിച്ച തോമസ് പി. മാത്യു, ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന്1966-ല്‍ ഫിലോസഫി, സൈക്കോളജി വിഷയങ്ങളില്‍ ബി.എ.യും, ആഗ്രയിലെസെന്റ് ജോണ്‍സ് കോളജില്‍ നിന്ന് 1968-ല്‍ സൈക്കോളജിയില്‍ എം.എ. യുംനേടി. തുടര്‍ന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി.ഒഹായോയിലെ സര്‍കിള്‍വില്‍ ബൈബിള്‍ കോളജില്‍ നിന്ന് 1972-ല്‍ സേക്രഡ്‌ലിറ്ററേച്ചറില്‍ ബിരുദവും, ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1974-ല്‍കമ്മ്യൂണിറ്റി കൗണ്‍സിലിംഗില്‍ മാസ്റ്റര്‍ ബിരുദവും നേടി. 2005-ല്‍,അന്‍പത്തിഒമ്പതാം വയസ്സില്‍, ആഷ്ലാന്‍ഡ് തിയോളജിക്കല്‍സെമിനാരിയില്‍ നിന്ന് ഡോക്ടറേറ്റ് ഇന്‍ മിനിസ്ട്രി ബിരുദവുംകരസ്ഥമാക്കി. ജുവനൈല്‍ കോടതി പ്രൊബേഷന്‍ വകുപ്പും പ്രാദേശികസഭകളും തമ്മിലുള്ള സഹകരണത്തിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടകുട്ടികളുടെ പുനരധിവാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നുഅദ്ദേഹത്തിന്റെ ഗവേഷണം.അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലീവ്‌ലന്‍ഡില്‍ താമസിച്ചിരുന്ന അദ്ദേഹം 1979-ല്‍ കുയഹോഗ കൗണ്ടി ജുവനൈല്‍ കോടതിയില്‍ സേവനം ആരംഭിച്ചു.
.പ്രൊബേഷന്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍, ഡിറ്റന്‍ഷന്‍ ഓഫീസര്‍,പ്രൊബേഷന്‍ കൗണ്‍സിലര്‍, അസസ്‌മെന്റ് മാനേജര്‍, പ്രൊബേഷന്‍മാനേജര്‍ എന്നീ നിലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചശേഷം 2010-ല്‍ വിരമിച്ചു.ക്ലീവ്‌ലന്‍ഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്പള്ളിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം,വര്‍ഷങ്ങളായി വിവിധ നേതൃത്വ സ്ഥാനങ്ങളില്‍ സഭയെ സേവിച്ചു.
ശുശ്രൂഷാ ക്രമീകരണങ്ങള്‍
പൊതുദര്‍ശനം ജൂണ്‍ 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 7.30 വരെനടക്കും. കുടുംബാംഗങ്ങള്‍ക്കായുള്ള സ്വകാര്യ ദര്‍ശനം വൈകിട്ട് 4.30 മുതല്‍ 5 മണിവരെയായിരിക്കും.
ജൂണ്‍ 7 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10.45 വരെ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് 11.15 മുതല്‍ 12.45 വരെ പൊതുദര്‍ശനവും സംസ്‌കാരശുശ്രൂഷയും നടക്കും. കുടുംബാംഗങ്ങള്‍ക്കായുള്ള സ്വകാര്യ ദര്‍ശനംരാവിലെ 11 മുതല്‍ 11.15 വരെയായിരിക്കും.ശുശ്രൂഷകള്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍
(1252 E. Aurora Road, Macedonia, Ohio) നടക്കും.സംസ്‌കാരം ജൂണ്‍ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ക്ലീവ്‌ലന്‍ഡിലെ ലേക്ക് വ്യൂ സെമിത്തേരിയില്‍ നടക്കും.
വാര്‍ത്ത അയച്ചത്: ഉമ്മന്‍ കാപ്പില്‍
Dr. Thomas P. Mathew passes away













