വാഷിംഗ്ടണ്‍: എബോലാ വ്യാപനം അടിയന്തിരമായി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ മരണം 4,000 ത്തിലേക്ക് കടക്കുമെന്നു അമേരിക്കന്‍ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമായ സിഡിസി മുന്നറിയിപ്പ് ന്‌ല്കി. കൂടാതെ മൂന്നു മാസത്തിനുള്ളില്‍ രോഗബാധിതരായി 20,000 പേര്‍കൂടി ഉണ്ടാവും.
വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നിവലില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിലായിരിക്കും വീണ്ടും കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവുകയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമെനന്തും ശ്രദ്ധേയമാണ. . രോഗവ്യാപനം എത്രത്തോളം നിയന്ത്രിക്കാനാകുമെന്നത് ഏറെ നിര്‍ണായകമാണ്.
രോഗബാധിതരെ ക്വാറന്റെയിന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വ്യാപനത്തിന്റെ തോത് കുറ്ക്കാന്‍ കഴിയുകയുള്ളു.രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധി 2014-2016 കാലഘട്ടത്തില്‍ പശ്ചിമ ആഫ്രിക്കയില്‍ ഉണ്ടായ എബോള വൈറസ് രോഗ പകര്‍ച്ചവ്യാധിയുടെ ഒപ്പമെത്താന്‍ സാധ്യതയുണ്ട്. . അന്ന് 28,000-ത്തിലധികം കേസുകളും 11,000-ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതായി സിഡിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Ebola death toll could reach 4,000 within three months if spread is not controlled, warns WHO















