കാലിഫോര്‍ണിയ:കാലിഫോര്‍ണിയയില്‍ യുഎസ് എയര്‍ഫോഴ്‌സിന്റെ ബോംബര്‍ -ബി52 വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ കൊല്ലപ്പെട്ടു..കാലിഫോര്‍ണിയയിലെ എഡ്വേഡ്‌സ് എയര്‍ ഫോഴ്സ് ബേസില്‍ തിങ്കളാഴ്ച പരിശീലന പറക്കലിനിടെയാണ് എയര്‍ ഫോഴ്സിന്റെ ബി-52 സ്ട്രാറ്റോഫോര്‍ട്രസ് ബോംബര്‍ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നു വീണ് തീപിടിച്ചതെന്നുബേസ് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം ഏകദേശം തിങ്കളാഴ്ച്ച 11.20 ഓടയൊണ് അപപകടം റിപ്പോര്‍ട്ട് ചെയ്തത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നു എഡ്വേഡ്‌സ് എയര്‍ ഫോഴ്സ് ബേസിലെ 412-ാം ടെസ്റ്റ് വിംഗിന്റെ ഉപ കമാന്‍ഡറായ കേണല്‍ ജെയിംസ് ഹെയ്സ് പറഞ്ഞു. ഇത് ”വളരെ ദാരുണമായ ദുരന്തമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.ഞങ്ങള്‍ക്ക് എട്ട്അമേരിക്കക്കാരെ നഷ്ടമായതായും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്നവരില്‍ സൈനികര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കരാറുകാര്‍ എന്നിവരുടെ സംഘമായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അറിയിച്ചതിനു ശേഷം അവരുടെ പേരുകള്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.അപകടത്തെ തുടര്‍ന്ന് ബേസ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ബേസിലേക്ക് വരികയായിരുന്ന എല്ലാ വിമാനങ്ങളും മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ഹെയ്സ് വ്യക്തമാക്കി. എഡ്വേഡ്‌സ് എയര്‍ ഫോഴ്സ് ബേസില്‍ പുതിയതും വികസനഘട്ടത്തിലുള്ളതുമായ വിമാനങ്ങളുടെ പരീക്ഷണ പറക്കലുകള്‍ എയര്‍ ഫോഴ്സും നാസയും സംയുക്തമായി നടത്താറുണ്ട്.
ബി-52 സ്ട്രാറ്റോഫോര്‍ട്രസ് ദീര്‍ഘദൂര ബോംബര്‍ വിമാനമാണ്. ഈ വിമാനം ഇന്നും അമേരിക്കന്‍ സൈനിക വ്യോമസേനയുടെ പ്രധാനിയണ്.ബോയിംഗ് നിര്‍മ്മിച്ച ഈ വിമാനത്തിന് സാധാരണ ആയുധങ്ങളും ആണവായുധങ്ങളും ദീര്‍ഘദൂരങ്ങളിലേക്ക് വഹിക്കാന്‍ കഴിയും. വിയറ്റ്‌നാം യുദ്ധം മുതല്‍ ഇറാനുമാി ഇപ്പോള്‍ നടക്കുന്ന സൈനീക സംഘട്ടന്നങ്ങളില്‍ വരെവിവിധ സംഘര്‍ഷങ്ങളില്‍ ഈ വിമാനം ഉപയോഗിച്ചിട്ടുണ്ട്.
Eight killed as Air Force B-52 bomber crashes in California















