യുദ്ധം അവസാനിച്ചാലും ഇന്ധന, വിമാനയാത്രാക്കൂലി , ഭക്ഷ്യവിലവര്‍ധനവ് എന്നിവ ഉടന്‍ കുറയില്ലെന്ന് സൂചന

യുദ്ധം അവസാനിച്ചാലും ഇന്ധന, വിമാനയാത്രാക്കൂലി , ഭക്ഷ്യവിലവര്‍ധനവ് എന്നിവ ഉടന്‍ കുറയില്ലെന്ന് സൂചന

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുളള യുദ്ധം അവസാനിച്ചാലും ഇന്ധനവിലയിലുണ്ടായ വര്‍ധനവും വിമാനയാത്രാക്കൂലിയിലും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവും ഉടന്‍ കുറയില്ലെന്നു സൂചന. ഇത് സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ഇാറന്‍-അമേരിക്കയ യുദ്ധം അവസാനിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പെട്രോള്‍, ഭക്ഷ്യവസ്തുക്കള്‍, വിമാന ടിക്കറ്റുകള്‍ തുടങ്ങിയവയുടെ വില എപ്പോള്‍ കുറയുമെന്ന ചോദ്യമാണ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അതിന് ഉടന്‍ ആശ്വാസം ലഭിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും വ്യവസായ നിരീക്ഷകരുടെയും മുന്നറിയിപ്പ്.

യുദ്ധകാലത്ത് ഹോര്‍മൂസ് കടലിടുക്ക് മേഖലയിലെ സംഘര്‍ഷം അസംസ്‌കൃത എണ്ണയുടെ മാത്രമല്ല, വളം, ഭക്ഷ്യവസ്തുക്കള്‍, ചെരുപ്പുകള്‍ തുടങ്ങിയവയുടെ ആഗോള വിതരണ ശൃംഖലകളെയും സാരമായി ബാധിച്ചു. അതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ നേരിടുന്ന വര്‍ധിച്ച ചെലവുകള്‍ കുറയാന്‍ സമയം വേണ്ടിവരുമെന്നും അതിന്റെ ഭാരം ഉപഭോക്താക്കള്‍ക്കും കുറച്ചുകാലം കൂടി അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു
”മൂന്ന് മാസത്തെ യുദ്ധം അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്തുവെന്ന് പറയാന്‍ പ്രയാസമാണെന്നും മറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇതിന്റെ ഫലമായി കൂടുതല്‍ മോശം സാഹചര്യമാണ് ഉണ്ടാക്കിയതെന്നും അമേരിക്കന്‍ സാമ്പത്തീക വിദഗ്ധര്‍ പറയുന്നു.

യുദ്ധം അവസാനിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ അമേരിക്കന്‍ ബെഞ്ച്മാര്‍ക്ക് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് ഏകദേശം 80 ഡോളറായി താഴ്ന്നു. യുദ്ധത്തിന് മുമ്പ് ഇത് 67 ഡോളറായിരുന്നു. എന്നാല്‍ യുദ്ധകാലത്ത് ഒരു ഘട്ടത്തില്‍ 120 ഡോളറിന് മുകളിലും എത്തിയിരുന്നു.അപ്പോഴും റിഫൈനറികള്‍ സാധാരണയായി ഒരു മാസം മുന്‍കൂട്ടിയാണ് എണ്ണ വാങ്ങുന്നത്. അതിനാല്‍ എണ്ണവില കുറഞ്ഞാലും പെട്രോള്‍ പമ്പുകളില്‍ വില കുറയാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കും.

മൈക്കിള്‍ ലഞ്ച് എന്ന അമേരിക്കന്‍ സാമ്പത്തീക വിദഗ്ധന്‍ പറുന്നത് അസംസ്‌കൃത എണ്ണ ഉപഭോക്താക്കളിലേക്ക് എത്തുന്നതുവരെ മുഴുവന്‍ വിതരണ ശൃംഖലയും കടന്നുപോകേണ്ടതിനാല്‍ പെട്രോള്‍ വിലകള്‍ പതുക്കെയാണ് കുറയാറുള്ളത്.

വിമാനക്കമ്പനികള്‍ ഇന്ധനം മുന്‍കൂട്ടി വാങ്ങുകയും യാത്രാ ഷെഡ്യൂളുകള്‍ ക്രമേണ ക്രമീകരിക്കുകയും ചെയ്യുന്നതിനാല്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുറയില്ല.’ഈ വേനല്‍ക്കാലത്ത് വിമാനയാത്രാ ചെലവ് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നു ബ്രൈറ്റ് ഹൗസ് എന്ന സാമ്പത്തീക വിദഗ്ധന്‍ വിലയിരുത്തി.ഡേവിഡ് ഓര്‍ട്ടെഗയുടെ അഭിപ്രായത്തില്‍, ഇന്ധനച്ചെലവ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ആകെ വിലയുടെ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനയ്ക്ക് കാരണമായി. ഒരിക്കല്‍ ഭക്ഷ്യവില ഉയര്‍ന്നാല്‍ അത് പഴയ നിലയിലേക്ക് മടങ്ങാന്‍ ഏറെ സമയം വേണ്ടിവരും.വരാനിരിക്കുന്ന മാസങ്ങളിലും ലോകമാകമാനം ഭക്ഷ്യവിലയില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം തുടരുമെന്നാണ് സാധ്യതയെന്നും കൂട്ടിച്ചേര്‍ത്തു.

Even if the war ends, fuel, airfare, and food price hikes are unlikely to come down anytime soon.

Share Email
Top