ഫിഫാ ലോകകപ്പ്: സൊമാലിയന്‍ റഫറിക്ക് യുഎസില്‍ പ്രവേശനം നിഷേധിച്ചു

ഫിഫാ ലോകകപ്പ്: സൊമാലിയന്‍ റഫറിക്ക് യുഎസില്‍ പ്രവേശനം നിഷേധിച്ചു

വാഷിംഗ്ടണ്‍: ഫിഫാ ലോക്കപ്പ് നിയന്ത്രിക്കാനായുള്ള റഫറിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സൊമാലിയന്‍ റഫറിക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു. അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഇത്തരമൊരു നീക്കമെന്നു സിബിപി വ്യക്തമാക്കി. പ്രവേശനം നിഷേധിക്കപ്പെട്ടത് ഒമര്‍ അബ്ദുല്‍ഖാദിര്‍ ആര്‍ട്ടന്‍എന്ന റഫറി ആണ്. 2026 ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഏക സോമാലിയന്‍ റഫറിയുമാണ് ഇദ്ദേഹം. .

സൊമാലിയന്‍ റഫറി ശനിയാഴ്ച ഇസ്താംബൂളില്‍ നിന്ന് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തി. തുടര്‍ന്ന് അദ്ദേഹത്തെ അധിക പരിശോധനയ്ക്ക് വിധേയനാക്കിയതായി സിബിപി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേക സാഹചര്യമുണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള അധിക പരിശോധനകള്‍ പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍പരിശോധനകള്‍ക്ക് ശേഷം, സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം അദ്ദേഹം പ്രവേശനത്തിന് അര്‍ഹനല്ലെന്ന് കണ്ടെത്തുകയും അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തുവെന്നു വ്യക്തമാക്കിയ അധികൃതര്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടപ്പിലാക്കിയ യാത്രാ നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് സോമാലിയ. ഈ പട്ടികയിലെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ബാധകമാണ്.

വിസ അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള ആതിഥേയ രാജ്യങ്ങളുടെ കുടിയേറ്റ നടപടിക്രമങ്ങളില്‍ ഫിഫയ്ക്ക് പങ്കില്ലെന്നും ആര്‍ട്ടനെ സംബന്ധിച്ചുള്ള നിലപാട് മാറ്റപ്പെടില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചതായി ഫിഫ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ക്കാണ് വിസ നല്‍കേണ്ടത്, ആര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കേണ്ടത് എന്ന അന്തിമ തീരുമാനം ആതിഥേയ സര്‍ക്കാരിന്റേതാണെന്നും ഫിഫ കൂട്ടിച്ചേര്‍ത്തു.

FIFA World Cup: Somali referee denied entry into US

Share Email
Top