pulimoottil

ഒസ്മാന്‍ ഡെംബലെയുടെ ഹാട്രിക്ക് ഗോളിൽ  നോർവെയ്ക്കെതിരേ ഫ്രാൻസിന് തകർപ്പൻ ജയം

ഒസ്മാന്‍ ഡെംബലെയുടെ ഹാട്രിക്ക് ഗോളിൽ  നോർവെയ്ക്കെതിരേ ഫ്രാൻസിന് തകർപ്പൻ ജയം

ബോസ്റ്റണ്‍: ഒസ്മാന്‍ ഡെംബലെയുടെ മുന്നു സുന്ദരഗോളുകളുടെ  പിൻബലത്തിൽ  ലോകകപ്പ്‌ ഫുടബോളിൽ  നോര്‍വെയെ തകര്‍ത്ത് ഫ്രാന്‍സ്. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെവിജയം.  ഇഞ്ച്വറി സമയത്ത് ഡെറീറ ഡുവെ ഫ്രാന്‍സിന്റെ നാലാം ഗോളും വലയിലിട്ടു. നോര്‍വെയുടെ ആശ്വാസ ഗോള്‍ തെലോ ആസ്ഗാര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു.ജസ്റ്റ് ഫോണ്ടെയ്‌നും കിലിയന്‍ എംബാപ്പെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ഡെംബലെ മാറി. 

ഈ  ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്ക് കൂടിയാണ് ഡെംബലെ നേടിയത്. ഫ്രഞ്ച് ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയ ത്.ഏഴാം മിനിറ്റിലാണ് ഡെംബലയിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്. ബോക്‌സിന്റെ ഇടത് കോര്‍ണ റിലേക്ക് തൊടുത്ത വലതു കാല്‍ ഷോട്ടാണ് വല കുലുക്കിയത്. . പിന്നാലെ 20ാം മിനിറ്റില്‍ ബോക്‌ സിനു പുറത്തു നിന്നുള്ള മറ്റൊരു ഷോട്ടിലൂടെ  ലീഡ് രണ്ടാക്കി. 

എന്നാല്‍ തൊട്ടു പിന്നാലെ നോര്‍വെ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിന്റെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി  ആസ്ഗാര്‍ഡ് എടുത്ത ഷോട്ട് അനായാസം വലയില്‍.

32ാം മിനിറ്റില്‍ ഡെംബലെ ഹാട്രിക്കും ഫ്രാന്‍സിന്റെ മൂന്നാം ഗോളും തികച്ചു. നോര്‍വെ ഗോള്‍ കീപ്പര്‍ എഗില്‍ സെല്‍വികിനെ കാഴ്ചക്കാരനാക്കി ഒരു കേളിങ് ഷോട്ടിലൂടെ ഡെംബലെ വല ചലിപ്പിക്കുകയായിരുന്നു. ചൗമേനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡെംബലെ ഹാട്രിക്ക് പൂർത്തിയാക്കിയത്.

രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ നോര്‍വെയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയിരുന്നു. നോര്‍വെ താരം സ്ട്രാന്റ് ലാര്‍സന്റെ ദുര്‍ബല ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മെന്യോന്‍ അനായാസം രക്ഷപ്പെടുത്തി. തിയോ ഹെര്‍ണാണ്ടസ് നോര്‍വെയുടെ ഓസ്‌കാര്‍ ബോബിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഒടുവില്‍ അവസാന ഇഞ്ച്വറി സമയത്ത് ഡുവേയിലൂടെ ഫ്രാന്‍സ് നാലാം ​ഗോൾ വലയിലിട്ട് പട്ടികയും തികച്ചു. മൂന്ന് മത്സരങ്ങളം. ജയിച്ച് ഫ്രാന്‍സ് നോക്കൗട്ടിലേക്ക്. പ്രവേശിച്ചു

france win aganist norway in fifa world cup

Share Email
LATEST excelnclexrn
More Articles
Top