നോര്‍ത്ത് ടെക്‌സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

നോര്‍ത്ത് ടെക്‌സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

ഡാളസ്: നോര്‍ത്ത് ടെക്‌സസില്‍ കന്ത മഴയും വെളളപ്പൊക്കവും മിന്നല്‍ പ്രളയമുന്നറിയിപ്പും. ഇടിമിന്നലോടു കൂടി പെയതിറങ്ങിയ മഴയില്‍ ഗതാഗതം പൂര്‍ണമായും സ്്തംഭിച്ചു.മോശം കാലാവസ്ഥയെ തുടര്‍ന്ന് മേഖലയിലെ നാല്‍പ്പതിനായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു.

അതിശക്തമായ കാറ്റ് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട, ഡാളസ് ലവ് ഫീല്‍ഡ്, എന്നീ പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകളേയും ബാധിച്ചു. നാനൂറിലധികം വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയും ചെയ്തു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

വെള്ളിയാഴ്ച രാവിലെ ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ 4 മുതല്‍ 5 ഇഞ്ച് വരെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. റോഡുകള്‍ വെള്ളത്തിനടിയിലാകുകയും നിരവധി വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തു.

ഈസ്റ്റ് ഡാലസിലെ കരോള്‍ അവന്യൂവില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയും എട്ടുവയസുകാരിയായ മകളും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. അവരുടെ എസ്യുവിയുടെ ബോണറ്റിന് മുകളിലേക്ക് വരെ വെള്ളം ഉയര്‍ന്നു. വിവധ സ്ഥലങ്ങളിലായി 75 വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. ഡാളസ്, കോളിന്‍, ഡെന്റണ്‍ എന്നിവിടങ്ങിലെ ചിലഭാഗങ്ങളില്‍ ഫ്‌ളാഷ് ഫ്‌ലഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Heavy rain and flooding in South Texas: Flash flood warning issued

Share Email
LATEST excelnclexrn
Top