pulimoottil

എല്ലാം ശരിയാകാൻ സമയമെടുക്കും, പല രാജ്യങ്ങളും ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തിന്റെ ഭീഷണിയിൽ; കടുത്ത മുന്നറിയിപ്പുമായി യുഎൻ ഏജൻസി

എല്ലാം ശരിയാകാൻ സമയമെടുക്കും, പല രാജ്യങ്ങളും ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തിന്റെ ഭീഷണിയിൽ; കടുത്ത മുന്നറിയിപ്പുമായി യുഎൻ ഏജൻസി

ജനീവ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള ഊർജ്ജ വിപണിക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, പിന്നോക്കം നിൽക്കുന്ന ദുർബല സമ്പദ്‌വ്യവസ്ഥകൾ ഇപ്പോഴും ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തിന്റെ ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന ഏജൻസി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി അവസാന വാരത്തിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ യുദ്ധത്തിലാണ് ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയത്.

നൂറിലധികം ദിവസങ്ങൾ നീണ്ടുനിന്ന കടുത്ത പ്രതിസന്ധികൾക്കൊടുവിലാണ് ഇപ്പോൾ ഈ ജലപാത വീണ്ടും തുറക്കുന്നത്. വ്യാപാര വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പരിഹരിച്ച് അവ പൂർവ്വസ്ഥിതിയിലാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ, ഊർജ്ജ വിപണിയെ അപേക്ഷിച്ച് ഭക്ഷ്യ-ഗതാഗത മേഖലകളുടെ വീണ്ടെടുപ്പ് മന്ദഗതിയിലായിരിക്കുമെന്ന് യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തന്ത്രപ്രധാനമായ ഈ ജലപാത മാസങ്ങളോളം അടഞ്ഞുകിടന്നത് ആഗോള കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. കപ്പൽ ഗതാഗതം പുനരാരംഭിച്ചാലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പൂർണ്ണമായി മാറാത്തതിനാൽ ദരിദ്ര രാജ്യങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില ഇനിയും ഉയർന്നേക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.

Share Email
LATEST excelnclexrn
More Articles
Top