ലോകകപ്പ് ആവേശത്തില്‍ യുഎസ്: മത്സരം കാണണമെങ്കില്‍ ചിലവേറും; ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 9,000 ഡോളറിനു മുകളില്‍

ലോകകപ്പ് ആവേശത്തില്‍ യുഎസ്: മത്സരം കാണണമെങ്കില്‍ ചിലവേറും; ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 9,000 ഡോളറിനു മുകളില്‍

വാഷിംഗ്ടണ്‍: ഫിഫാ ലോകകപ്പ് ഫൈനല്‍ മത്സരം കാണണമെങ്കില്‍ ചിലവ് അല്പം കൂടും. ഫിഫെയുടെ ഡൈനാമിക് പ്രൈസിംഗ് രീതി അനുസരിച്ച് ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റിന് 9000 ഡോളറിനു മുകളിലാണd ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ടിക്കറ്റ് നിരക്കാണിത്. യുഎസിലെ ന്യൂജേഴ്‌സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ജൂലൈ 19 ന് ഫൈനല്‍ മത്സരം നടക്കുന്നത്. അനിയന്ത്രിതമായ ടിക്കറ്റ് വിലവര്‍ധവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടിക്കറ്റ് വില്പന കഴിഞ്ഞ വര്‍ഷം ആരംഭിച്ചതിനു ശേഷം പലതവണ വിലവര്‍ധനവ് ഉണ്ടായി. പല ടിക്കറ്റുകളുടേയും നിരക്ക് 10000 ഡോളറിനു മുകളിലായി. എന്നാല്‍ ഡൈനാമിക് പ്രൈസിംഗിനെ ന്യായീകരിച്ച ഫിഫ പ്രസിഡന്റ് രംഗത്തെത്തി. അമേരിക്കയിലെ 11 സ്റ്റേഡിയങ്ങളിലും, മെക്‌സിക്കോയിലെ മൂന്നു സ്റ്റേഡിയങ്ങളിലും, കാനഡയിലെ രണ്ടു സ്റ്റേഡിയങ്ങളിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.


നിലവില്‍ 29 മത്സരങ്ങള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു.75 മത്സരങ്ങള്‍ക്ക് ഇപ്പോഴും ടിക്കറ്റുകള്‍ ലഭ്യമാണ്..സെമിഫൈനലുകള്‍ക്കും ടിക്കറ്റുകള്‍ ലഭ്യമാണ്.നാല് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്കും റൗണ്ട് ഓഫ് 16-ലെ അഞ്ച് മത്സരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബാക്കിയുണ്ട്. നോക്കൗട്ട് റൗണ്ടിലെ ടിക്കറ്റുകള്‍ ഇനിയും വില്പനയ്ക്കായി എത്തിയിട്ടില്ല.

അറ്റ്‌ലാന്റയില്‍ നടക്കുന്ന സെമീഫൈനല്‍ മത്സരത്തില്‍ ഇനി ബാക്കിയുള്ളത് 20 ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അര്‍ലിംഗടണിലെ സെമിഫൈനലിന് നൂറുകണക്കിന് സീറ്റുകള്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കായ 1120 ഡോളറായ ‘കാറ്റഗറി മൂന്ന് ടിക്കറ്റുകള്‍ വെറും മൂന്ന് മത്സരങ്ങള്‍ക്കു മാത്രമാണ് ശേഷിക്കുന്നത്.

USA in World Cup excitement: Ticket prices for the final match are over $9,000

Share Email
LATEST excelnclexrn
More Articles
Top