നാസാ ബഹിരാകാശ യാത്രയില്‍ പങ്കാളിയാവാന്‍ അനില്‍ മേനോന്‍ എന്ന ഇന്ത്യക്കാരന്‍: ജൂലൈ 14 ന് ബഹിരാകാശത്തേയ്ക്ക് കുതിപ്പ്

നാസാ ബഹിരാകാശ യാത്രയില്‍ പങ്കാളിയാവാന്‍ അനില്‍ മേനോന്‍ എന്ന ഇന്ത്യക്കാരന്‍: ജൂലൈ 14 ന് ബഹിരാകാശത്തേയ്ക്ക് കുതിപ്പ്

ഡല്‍ഹി: നാസയുടെ ബഹിരാകാശ യാത്രയില്‍ പങ്കാളിയാവാന്‍ അനില്‍ മേനോന്‍ എന്ന ഇന്ത്യക്കാരന്‍. ജൂലൈ 14 ന് നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനിലും പങ്കു ചേരുന്നത്. പ്രാഥമീക വിദ്യാഭ്യാസവും ബിരുദ പഠനവും ഡല്‍ഹിയില്‍ നടത്തിയിട്ടുള്ള അനില്‍ പിന്നീട് ഉപരിപഠനത്തിന് യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും റോട്ടറി ഫൗണ്ടേഷന്റെ പോളിയോ പ്രതിരോധ കാമ്പയിനില്‍ പങ്കാളിയായി. തിരികെ എത്തിയ അനില്‍ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുട്ടികളെ പോളിയോ വിമുക്താക്കുന്ന സേവനത്തില്‍ പൂര്‍ണ പങ്കാളിത്തം വഹിച്ചു.

2013-ല്‍ ഫ്‌ളൈറ്റ് സര്‍ജനായി സേവനം ചെയ്തു. അന്ന് ബഹിരാകാശ യാത്രികരുടെ ആരോഗ്യപരിപാലനത്തിനായി പദ്ധതികള്‍ തയാറാക്കുന്ന സേവനമായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ബഹിരാകാശ യാത്രികന്റെ കുപ്പായമിടുന്നു. ഡോക്ടര്‍, യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ എന്നിങ്ങനെ സേവനങ്ങള്‍ ചെയ്ത ശേഷമാണ് ഇക്കുറി ബഹിരാകാശ യാത്രികനാകുന്നത്. എട്ട് മാസം നീളുന്ന ബഹിരാകാശ ദൗത്യം ശാരീരികമായി വലിയ വെല്ലുവിളിയാണെങ്കിലും യഥാര്‍ത്ഥ തയ്യാറെടുപ്പ് മാനസികമാണെന്ന് അനില്‍ മേനോന്‍ പറയുന്നു.

സ്‌പേസ് എക്‌സില്‍ ഏഴ് വര്‍ഷം ജോലി ചെയ്ത കാലത്ത് സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ അനുഭവവും വലിയ ആത്മവിശ്വാസം നല്‍കിയതായി അദ്ദേഹം പറഞ്ഞു.ന്യൂഡല്‍ഹിയിലും ഗ്രാമീണ ഇന്ത്യയിലുമുള്ള തന്റെ അനുഭവങ്ങളാണ് ജീവിതത്തിലെ വലിയ പ്രചോദനമെന്ന് അനില്‍ മേനോന്‍ പറയുന്നു.ഇന്ത്യയിലെ ജനങ്ങളുടെ വൈവിധ്യവും രാജ്യത്തിന്റെ അപാര സാധ്യതകളുമാണ് എന്തും സാധ്യമാണെന്ന്” വിശ്വസിക്കാന്‍ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ബഹിരാകാശ ഗവേഷണം രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമല്ല; മനുഷ്യരാശിയുടെ സംയുക്ത സ്വപ്നമാണ്.ജൂലൈ 14-ന് അദ്ദേഹത്തിന്റെ റോക്കറ്റ് കസാഖ്സ്ഥാനില്‍ നിന്ന് ആകാശത്തേക്ക് ഉയരുമ്പോള്‍, രണ്ട് ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒപ്പമുണ്ടാകും. ഡല്‍ഹിയിലെ ഒരു വിദ്യാര്‍ത്ഥിയായി തുടങ്ങിയ യാത്ര നക്ഷത്രങ്ങളിലേക്കെത്താമെന്ന് അനില്‍ മേനോന്റെ ജീവിതം തെളിയിക്കുന്നു.

Indian named Anil Menon to participate in NASA spaceflight: Jump into space on July 14
Share Email
Top