ഇൻഡിഗോ വിമാനത്തിലെ കൈയേറ്റക്കേസ്: ഇ.പി. ജയരാജനെതിരായ പരാതി എസ്ഐടി അന്വേഷിക്കും

ഇൻഡിഗോ വിമാനത്തിലെ കൈയേറ്റക്കേസ്: ഇ.പി. ജയരാജനെതിരായ പരാതി എസ്ഐടി അന്വേഷിക്കും

.

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ എന്നിവർക്കെതിരെയുള്ള പരാതി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാകും കേസിൽ തുടരന്വേഷണം നടത്തുകയെന് രമേശ് ചെന്നിത്തല വാർത്ത ത്താ സമ്മേളനത്തിൽ വിശദീകരിക്കപ്പെട്ടു.

നേരത്തെ ഈ കേസിൽ ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കിക്കൊണ്ട് സമർപ്പിക്കപ്പെട്ടിരുന്ന പോലീസ് റിപ്പോർട്ട് കോടതി തള്ളിയിരുന്നു. കോടതി നിലപാട് കൂടി കണക്കിലെടുത്താണ് വിമാനത്തിനുള്ളിലെ സംഘർഷത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

പിണറായിക്കെതിരെ വിമാനത്തിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജനും സുരക്ഷാ ജീവനക്കാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. നിയമവിരുദ്ധമായി തങ്ങളെ മർദ്ദിച്ചവർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്ന പരാതിക്കാരുടെ ആവശ്യത്തിന്മേലാണ് ഇപ്പോൾ പുതിയ എസ്ഐടി രൂപീകരിച്ച് അന്വേഷണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Share Email
Top