ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ പിരിമുറുക്കം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് ഇസ്രയേലിനു നേരെ അതിരൂക്ഷമായ മിസൈല്‍ ആക്രമണം. ഇസ്രയേലിനു നേരെ ഇറാന്‍ 10 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്
എവിടെയാണ മിസൈല്‍ ആക്രമണം നടത്തിയതെന്നോ ആക്രമണത്തിന്റെ വ്യാപ്തി എത്രയെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഏപ്രിലിലെ വെടിനിര്‍ത്തലിനുശേഷം ആദ്യമായാണ് ഇറാന്‍ നേരിട്ട് ഇസ്രയേലില്‍ ആക്രമണം നടത്തുന്നത്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ വ്യോമാക്രമണം.
ലെബനനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികള്‍ അതീവ സംഘര്‍ഷഭരിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ വെള്ളിയാഴ്ച്ച കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നു.
Iran launches massive missile attack on Israel















