യുദ്ധം ഒരിക്കലും അവസാനിക്കരുതെന്നാണ് ഇസ്രയേലിന്റെ ആഗ്രഹമെന്ന് ഇറാൻ

യുദ്ധം ഒരിക്കലും അവസാനിക്കരുതെന്നാണ് ഇസ്രയേലിന്റെ ആഗ്രഹമെന്ന് ഇറാൻ

ടെഹ്റാൻ : യുദ്ധം ഒരിക്കലും അവസാനിക്ക രുതെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ഇസ്രയേൽ ഭരണകൂടമെന്ന്  ഇറാൻ.ഇസ്രായേൽ ഭരണകൂടത്തിന്റെ ലക്ഷ്യം നിലയ്ക്കാത്ത യുദ്ധമാണെന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി. ലെബനൻ പൂർണ്ണമായും കത്തിച്ചാമ്പലാകണമെന്ന ഇസ്രായേൽ  മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ പ്രസ്‌താവനയക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.

ലെബനനിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതാമർ ബെൻ ഗ്വീർ ഈ പരാമർശം നടത്തിയത്. ഇതിനു പിന്നാലെ രൂക്ഷമായ വിമർശനവുമായി അരാഗ്‌ചി എക്സിൽ കുറിപ്പ് പങ്കുവച്ചു.. ഇന്നലെ

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി  റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. പ്രദേശിക സമയം വൈകുന്നേരം 4 മുതൽ  വെടിനിർത്തൽ നിലവിൽവരും. യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ആക്രമണം അവസാനിപ്പിക്കാൻ യുഎസും ഇസ്രയേലിനോട് നിർദേശിച്ചിരുന്നു.

Iran says Israel wants the war to never end

Share Email
Top