ആദ്യ മത്സരത്തിനു ശേഷം ഇറാന്‍ ടീമിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മെക്‌സികോയിലേക്ക് തിരിച്ചയച്ചെന്ന് ഇറാന്‍

ആദ്യ മത്സരത്തിനു ശേഷം ഇറാന്‍ ടീമിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മെക്‌സികോയിലേക്ക് തിരിച്ചയച്ചെന്ന് ഇറാന്‍

ലോസ് ആഞ്ചലസ്: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിനിടെ  ഫിഫ ലോകകപ്പിനായി യുഎസില്‍ എത്തിയ ഇറാന്‍ ടീമിന് ആദ്യമത്സരം കഴിഞ്ഞി മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്ക വിടാന്‍ നിര്‍ദ്ദേശം. ഇറാന്‍ തങ്ങളുടെ ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ ഡിനെതിരെ 2-2 ന് സമനിലയില്‍ മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഇറാന്‍ ഫുട്‌ബോള്‍ ടീമിനോട് യുഎസില്‍ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. കളിക്കാര്‍ക്ക് കടുത്ത മത്സ രത്തിന് ശേഷം വിശ്രമത്തിന് പോലും സമയം നല്‍കാതെയാണ് മെക്‌സിക്കോയിലെ തങ്ങളുടെ താല്‍ക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇറാന്റെ മുഖ്യ പരിശീലകന്‍ അമീര്‍ ഖാലെനോയി ആരോപിച്ചു.

അമേരിക്കന്‍ നിലപാടിനെ രൂക്ഷമായി വിമ്രശിച്ച ഇറാനിയന്‍ കോച്ച്  ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ടീം തങ്ങളു ടേതാണെന്ന് ആരോപിച്ചു. മത്സരത്തിന് ശേഷം കാലിഫോര്‍ണിയയില്‍ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്‌സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാന്‍ ടീം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കളി കഴിഞ്ഞയുടന്‍ 140 മൈല്‍ അകലെയുള്ള മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ തിഹുവാനയിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ പോലും അവര്‍ സമയം തന്നില്ല. കളി കഴിഞ്ഞയുടന്‍ ‘നിങ്ങള്‍ ഉടന്‍ തന്നെ രാജ്യം വിടണം’ എന്നാണ് അവര്‍ പറഞ്ഞത്. കളിക്കാര്‍ക്ക് മത്സരത്തിന് ശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനമാണ്. എന്നാല്‍ ഞങ്ങളോട് ഉടന്‍ തന്നെ വിമാനത്തില്‍ കയറി തിഹുവാനയിലേക്ക് മടങ്ങാന്‍ ആവശ്യ പ്പെട്ടിരിക്കുന്നു. ഞങ്ങള്‍ ഇത് കാരണം കടുത്ത പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് അവര്‍ ഞങ്ങളെ ഇങ്ങനെ മടക്കി അയക്കുന്നതെന്ന്പറഞ്ഞാല്‍ അറിയില്ല.

ഇത്തവ ണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതുമായ ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും. മറ്റാരോ ആണ് ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പോലെ തോന്നുന്നുവെന്ന് ഇറാന്‍ പരിശീലകന്‍ പറഞ്ഞു


Iran says it sent the Iranian team back to Mexico within hours of the first match

Share Email
Top