അമേരിക്കയുമായുള്ള ധാരണയോട് പൂർണ്ണ യോജിപ്പില്ലായിരുന്നുവെന്ന് ഇറാൻ പരമോന്നത നേതാവ്; ‘പ്രസിഡന്റിന്റെയും സുപ്രീം നാഷണൽ കൗൺസിലിന്റെയും ഉറപ്പിൽ അനുമതി നൽകി’

അമേരിക്കയുമായുള്ള ധാരണയോട് പൂർണ്ണ യോജിപ്പില്ലായിരുന്നുവെന്ന് ഇറാൻ പരമോന്നത നേതാവ്; ‘പ്രസിഡന്റിന്റെയും സുപ്രീം നാഷണൽ കൗൺസിലിന്റെയും ഉറപ്പിൽ അനുമതി നൽകി’

അമേരിക്കയുമായുള്ള പുതിയ ധാരണയോട് തനിക്ക് പൂർണ്ണ സമ്മതമില്ലായിരുന്നുവെന്ന് ഇറാന്റെ പരമോന്നത നേതാവ് വെളിപ്പെടുത്തി. ചർച്ചകൾ എന്നാൽ ശത്രുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നല്ല അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ കാര്യങ്ങളിൽ വഴങ്ങാൻ അമേരിക്ക സമ്മർദ്ദം ചെലുത്തിയതായി ഇറാന്റെ മറ്റ് നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകില്ലെന്ന് അവർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെയും രാജ്യത്തെ പ്രതിരോധ സേനകളുടെയും അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും ഇറാന്റെ പ്രസിഡന്റും സുപ്രീം നാഷണൽ കൗൺസിലും ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് താൻ ഈ ധാരണയ്ക്ക് അനുമതി നൽകിയതെന്നും പരമോന്നത നേതാവ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top