സമാധാന കരാറിനു പിന്നാലെ ഇസ്രയേല്‍ ലെബനോനു നേരെ ആക്രമണം നടത്തി: 15 പേര്‍ കൊല്ലപ്പെട്ടു

സമാധാന കരാറിനു പിന്നാലെ ഇസ്രയേല്‍ ലെബനോനു നേരെ ആക്രമണം നടത്തി: 15 പേര്‍ കൊല്ലപ്പെട്ടു

ജറുസലേം: അമേരിക്കയും ഇറാനും തമമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സമാധാന കരാര്‍ പ്രഖ്യാപനം നടത്തിയ ശേഷവും അമേരിക്കന്‍ സഖ്യകക്ഷിയായ ഇസ്രയേല്‍ ലബനോനു നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. മേഖലയിലെ വിവിധ ഇടങ്ങളില്‍ രാത്രി വൈകിയും ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതായും ഇപ്പോഴും തുടരുകയാണെന്നുമാണ് പുറത്ത് വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച ഫ്രാന്‍സിലെ വേഴ്‌സായില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച ചരിത്രപരമായ ധാരണാപത്രത്തിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഇറാനെതിരെയുള്ളതും ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലെയും സൈനിക നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ അമേരിക്ക-ഇറാന്‍ ധാരണാപത്രം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, തെക്കന്‍ ലെബനനിലെ ഇറാന്റെ യുദ്ധമുഖത്തുള്ള ഹിസ്ബുള്ള തീവ്രവാദികളെയും അവരുടെ താവളങ്ങളെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇറാന്‍ പിന്തുണയുള്ള സംഘം ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതിന് മറുപടിയായാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും ഇസ്രായേല്‍ വ്യക്തമാക്കി യതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ലബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ താവളങ്ങളില്‍ രാത്രിയോടെ ആക്രമണം തുടങ്ങിയതായും മേഖലയിലെ സ്ഥിതിഗതികള്‍ ഇപ്പോഴും സങ്കീര്‍ണ്ണമായി തുടരുന്നതിനാല്‍ ആക്രമണം തുടരുകയാണെന്നും ഇസ്രായേല്‍ സൈനിക വക്താക്കള്‍ അറിയിച്ചു.

Israel attacks Lebanon after peace deal: 15 killed

Share Email
Top