pulimoottil

ഇറാന് അമേരിക്ക 300 ബില്യണ്‍ ഡോളര്‍ പുനര്‍നിര്‍മാണ ഫണ്ട് നല്കുമെന്ന വാര്‍ത്ത തള്ളി ജെ.ഡി വാന്‍സ്

ഇറാന് അമേരിക്ക 300 ബില്യണ്‍ ഡോളര്‍ പുനര്‍നിര്‍മാണ ഫണ്ട് നല്കുമെന്ന വാര്‍ത്ത തള്ളി ജെ.ഡി വാന്‍സ്

വാഷിംഗ്ടണ്‍: ഇറാന്‍ പുനര്‍ നിര്‍മാണത്തിന് അമേരിക്ക 300 ബില്യണ്‍ ഡോളര്‍ പുനര്‍ നിര്‍മാണത്തിന് നല്കുമെന്ന വാര്‍ത്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് തള്ളി.. ഇറാന്‍ അമേരിക്കയുമായി ഉള്ള കരാറിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിക്ഷേപം നടത്താന്‍ വാഷിംഗ്ടണ്‍ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”ദി മെഗിന്‍ കെല്ലി ഷോ”യില്‍ മെഗിന്‍ കെല്ലിയുടെ ചോദ്യത്തിന് മറുപടിയായി കരാറിന്റെ കീഴില്‍ ഇറാന്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഉപരോധങ്ങള്‍ നീക്കം ചെയ്ത് രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ അവസരം നല്‍കുമെന്ന് വാന്‍സ് വിശദീകരിച്ചു. ഇതിലൂടെ ഇറാനിലേക്ക് പണമൊഴുക്ക് സാധ്യമാകും.വിവാദമായ 300 ബില്യണ്‍ ഡോളര്‍ ഫണ്ട് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പണം അല്ലെന്നും, ഇത് ഒരു സ്വകാര്യ നിക്ഷേപ സംവിധാനമാണെന്നും, പുനര്‍നിര്‍മാണമോ നഷ്ടപരിഹാര പദ്ധതിയോ അല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ ഫണ്ടിന്റെ ലക്ഷ്യം കരാര്‍ അന്തിമമാക്കാന്‍ ഇറാനെ സാമ്പത്തിക പ്രേരണ നല്‍കുക എന്നതാണ്. ഇറാന്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഉപരോധങ്ങള്‍ നീക്കം ചെയ്ത് മറ്റു രാജ്യങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ വഴിയൊരുക്കുക എന്നതാണ് പ്രധാന ആശയം.
യുഎഇ പോലുള്ള അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ ഇറാനിലെ ആണവ വൈദ്യുതി നിലയങ്ങളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിച്ചാലും, ഉപരോധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം അത് സാധ്യമാകില്ല. ഇറാന്‍ നിലവിലെ നിലപാട് മാറ്റിയാല്‍ മാത്രമേ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നും വാന്‍സ് പറഞ്ഞു.

300 ബില്യണ്‍ഡോളര്‍ നിക്ഷേപ ഫണ്ട് സംബന്ധിച്ച് മുമ്പ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇത് ഇറാനിലേക്കുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ രൂപപ്പെടുത്തിയ ഒരു സ്വകാര്യ ഫണ്ടായിരിക്കുമെന്നും, ഇതില്‍ വലിയൊരു പങ്ക് ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറയുന്നു.

ഈ ഫണ്ടില്‍ ഊര്‍ജം, ഗതാഗതം, നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്, ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കമ്പനികള്‍ ഇതില്‍ പങ്കാളികളാകുമെന്നാണ് സൂചന.

ഈ ഫണ്ടിനെ റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഫണ്ട് എന്ന് പേരിടാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ഈ ഫണ്ട് രൂപീകരിക്കുന്നത് ഉപരോധങ്ങള്‍ നീക്കം ചെയ്യല്‍, തടഞ്ഞുവച്ച ഇറാനിയന്‍ ആസ്തികളുടെ മോചനം എന്നിവയുമായി ബന്ധമില്ലാത്ത വേറിട്ട പ്രക്രിയയാണെന്നും വ്യക്തമാക്കുന്നു.അന്തിമ കരാര്‍ ഒപ്പുവച്ചാല്‍ മാത്രമേ ഈ ഫണ്ട് നിലവില്‍ വരികയുള്ളൂ എന്നും, അടുത്ത 60 ദിവസത്തിനുള്ളില്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

J.D. Vance denies reports that the US will provide $300 billion in reconstruction funds to Iran

Share Email
LATEST excelnclexrn
Top