pulimoottil

‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി,വടകര സ്‌ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരെ ചോദ്യം ചെയ്തു

‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി,വടകര സ്‌ക്വാഡ്’  വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട്: വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘വടകര സ്‌ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരെ അന്വേഷണ സംഘം നേരിട്ട് ചോദ്യം ചെയ്തു. അഞ്ച് ഗ്രൂപ്പ് അഡ്മിൻമാരെയാണ് പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്.വിവാദത്തിന് ആസ്പദമായ വ്യാജ സ്‌ക്രീൻഷോട്ട് ആദ്യമായി പ്രചരിച്ചത് ‘വടകര സ്‌ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് ഗ്രൂപ്പിന്റെ നിയന്ത്രണമുള്ള അഡ്മിൻമാരിലേക്ക് അന്വേഷണം നീണ്ടത്. വ്യാജ സന്ദേശത്തിന്റെ ഉറവിടം, ഇത് ഗ്രൂപ്പിൽ പങ്കുവെച്ച വ്യക്തി, ഇതിന് പിന്നിലെ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തത തേടിയാണ് ഇവരെ വിശദമായി ചോദ്യം ചെയ്തത്.തെരഞ്ഞെടുപ്പ് ഫലത്തെപ്പോലും സ്വാധീനിക്കാൻ സാധ്യതയുണ്ടായിരുന്ന ഈ വ്യാജ പ്രചാരണത്തിന് പിന്നിലെ യഥാർത്ഥ സൂത്രധാരന്മാരെ കണ്ടെത്താനാണ് എസ്ഐടി നിലവിൽ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളിലേക്കും ഡിജിറ്റൽ തെളിവുകളുടെ പരിശോധനയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

Share Email
LATEST excelnclexrn
More Articles
Top