വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യമില്ല

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യമില്ല

കോഴിക്കോട്; വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ അറസ്റ്റിലായ ഡിവൈഎഫഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യമില്ല. ജിതിനെ രണ്ടു ദിവസത്തേയക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു .കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമായ ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ആറു പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ വ്യാപകമായി പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തില്‍ ആദ്യ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് ജിതിന്‍ വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണന്‍ ഇത് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെയായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയായിരുന്നു പൊലീസ് ആദ്യം കേസില്‍ പ്രതിയാക്കിയത്.  പിന്നീട് ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്‌ ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തി ലെത്തിയതിന് പിന്നാലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ വിവാദത്തില്‍ അന്വേഷണം ഊര്‍ജിത മാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.


Kafir screenshot in Vadakara: No bail for DYFI leader

Share Email
Top