തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു കെ.സി.എ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനം സന്ദര്‍ശിച്ച വേളയിലാണ് സുപ്രധാന തീരുമാനങ്ങളും ചര്‍ച്ചകളും നടന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരിവിരുദ്ധ ജനകീയ പോരാട്ടമായ ‘ഓപ്പറേഷന്‍ തുഫാന്‍’ പദ്ധതിയുടെ ഭാഗമായി യുവതലമുറയെ ലഹരിമാഫിയയുടെ പിടിയില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കായിക മേഖലയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സന്ദര്‍ശനത്തിനിടെ കായംകുളത്തെ കായിക അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കെ.സി.എ ഭാരവാഹികളുമായി വിപുലമായ ചര്‍ച്ചകള്‍ നടന്നു. കായംകുളത്ത് പുതിയ ക്രിക്കറ്റ് ഗ്രൗണ്ടും ആധുനിക സൗകര്യങ്ങളോടുകൂടിയ സമഗ്ര കായിക കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും വിലയിരുത്തിയത്. കായികരംഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ അനുയോജ്യമായ സ്ഥലം അനുവദിച്ചു നല്‍കുകയാണെങ്കില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഒരു മള്‍ട്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി കേരള ക്രിക്കറ്റ് ലീഗിന്റെ കോഫി ടേബിള്‍ ബുക്ക് കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ മന്ത്രി എം. ലിജുവിന് സ്‌നേഹോപഹാരമായി സമ്മാനിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ അജിത് കുമാര്‍, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ രക്ഷാധികാരി എം. നൗഫല്‍ എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചകളിലും പങ്കെടുത്തു.
Kerala Cricket Association supports the fight against drugs















