മുൻ മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലായ കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ നിയമനം

മുൻ മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലായ കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ വെച്ച് പരസ്യമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൽ.എച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവങ്ങൾക്ക് പിന്നാലെയാണ് പുതിയ ഔദ്യോഗിക പദവിയിലേക്ക് യദു നിയമിതനാകുന്നത്. സ്പീക്കറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ താൽക്കാലിക നിയമനം നടന്നിട്ടുള്ളത്.

നേരത്തെ മേയറുമായുണ്ടായ തർക്കത്തെ തുടർന്ന് യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കെഎസ്ആർടിസി ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് യദു കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎൻടിയുസിയിൽ (INTUC) ചേരുകയും തനിക്കെതിരെയുള്ള നടപടിക്കെതിരെ നിയമപോരാട്ടവും പ്രതിഷേധവുമായി മുന്നോട്ട് പോകുകയുമായിരുന്നു.

യദുവിന് തൊഴിൽ നൽകി പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനാണ് സ്പീക്കർക്ക് കത്ത് നൽകിയത്. ചാണ്ടി ഉമ്മൻ നൽകിയ ശുപാർശ കത്ത് പരിഗണിച്ചാണ് യദുവിന് നിയമസഭയിൽ പുതിയ താൽക്കാലിക ഡ്രൈവർ പദവി നൽകാൻ ഭരണവിഭാഗം തീരുമാനിച്ചത്. ഈ നിയമനം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top