pulimoottil

പാക്ക് അധിനിവേശ കാശ്മീരില്‍ വന്‍ സംഘര്‍ഷം; 11 പേര്‍ കൊല്ലപ്പെട്ടു

പാക്ക് അധിനിവേശ കാശ്മീരില്‍ വന്‍ സംഘര്‍ഷം; 11 പേര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍: പാക് അധിനിവേശ കാശ്മീരില്‍ സംഘര്‍ഷത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
പാക് അധീന കശ്മീരില്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ  സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ മേഖലയില്‍ വീണ്ടും വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. റാവലാകോട്ടില്‍ പ്രതിഷേ ധക്കാ രും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമു ട്ടലില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെ ടുകയും 70-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ ജെഎഎസി അനുകൂലികള്‍ ഒത്തുകൂടിയതോടെയാണ് അക്രമം ആരംഭിച്ചത്.

കഴിഞ്ഞ ആഴ്ച തീവ്രവാദ വിരുദ്ധ നിയമപ്രകാരം പ്രാദേശിക ഭരണകൂടം നിരോധിത സംഘടനയായി പ്രഖ്യാപിച്ച ജെഎഎസിയുമായി ബന്ധമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസും അര്‍ദ്ധസൈനിക വിഭാഗവും നീക്കം നടത്തിയ താണ് സംഘര്‍ഷത്തിന് കാരണമായ തെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.

പൂഞ്ച് സെക്ടറിലെ കമ്മീഷണര്‍ സര്‍ദാര്‍ വഹീദ് ഖാന്‍ പറയുന്നതനുസരിച്ച്, അക്രമത്തിനിടയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരും വഴിയാത്രികനായ  ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ‘അക്രമികള്‍ നടത്തിയ വെടിവെയ്പ്പിലാണ് നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രികനും  മരിച്ചത്. തുടര്‍ന്ന് നിയമപാലകര്‍ നടത്തിയ തിരിച്ചടിയിലാണ് ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അന്‍പതോളം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ സ്ഥിരീകരിച്ചു.

Massive clashes in Pakistan-occupied Kashmir; 11 killed

Share Email
LATEST excelnclexrn
Top